HOME
DETAILS
MAL
ഉപ്പുവെള്ളം കയറി ഉണങ്ങി കടലോരത്തെ തെങ്ങുകള്‍
backup
December 11 2017 | 01:12 AM
ചേറ്റുവ : ചേറ്റുവ അഴിയുടെ വടക്കുഭാഗം കടലേറ്റത്തെ തുടര്‍ന്ന് ഉപ്പുവെള്ളം കയറി കടലോരത്തെ തെങ്ങുകള്‍ ഉണങ്ങുന്നു. തെങ്ങുകളുടെ തലഭാഗം ഉണങ്ങി മച്ചിങ്ങകള് വീണു തുടങ്ങിയത് തെങ്ങുകര്‍ഷകര്‍ക്ക് വന്‍ നാശനഷ്ടമാണുണ്ടാക്കിയത്.
വീടുകള്‍ക്ക് ചുറ്റുമുള്ള വാഴയടക്കം പല കൃഷികളും ഉണങ്ങി നില്‍ക്കുകയാണ്. 15 വര്‍ഷത്തിലേറെയായി കല്‍ഭിത്തി കെട്ടാത്ത ഭാഗത്താണ് കടല്‍ക്ഷോഭം രൂക്ഷമായി കടല്‍വെള്ളം കരയിലേയ്ക്ക് അടിച്ചുകയറി റോഡ് കവിഞ്ഞുപോയത്.
അഹമ്മദ് ഗുരുക്കള്‍ ഭാഗം വരെ എത്തിയിട്ടുള്ള കടല്‍ കൂടുതല്‍ റോഡിലേക്ക് എത്തുന്നതിനു മുന്‍പ് കടല്‍ഭിത്തി നിര്‍മിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് കടലോര നിവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."