പര്‍വതങ്ങള്‍
മധ്യേഷ്യന്‍രാജ്യമായ കിര്‍ഗിസ്ഥാനില്‍ 2002ല്‍ നാലു ദിവസം ആഗോള പര്‍വത ഉച്ചകോടി നടന്നു. പര്‍വതങ്ങളോടു ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുകൂട്ടിയ പ്രഥമ സാര്‍വദേശീയ സമ്മേളനം. ഇവിടെ സംബന്ധിച്ചവര്‍, പര്‍വതങ്ങളുടെ സംരക്ഷണത്തില്‍ തത്പരരായവര്‍ക്കുള്ള നിര്‍ദേശങ്ങളടങ്ങുന്ന'ബിഷ്‌കെക്ക് മൗണ്ടന്‍ പ്ലാറ്റ്‌ഫോം' ഐകകണ്‌ഠ്യേന അംഗീകരിച്ചു.'പര്‍വതനിവാസികളുടെ ഉപജീവനമാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തുക, ആവാസവ്യവസ്ഥകളെ പരിരക്ഷിക്കുക, വിഭവങ്ങള്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കുക' എന്നതായിരുന്നു ഇതിന്റെ പ്രഖ്യാപിതലക്ഷ്യം.
ചില വിജയങ്ങള്‍
ചില പുരോഗതികള്‍ ഈ കൂട്ടായ്മ മുഖേന കൈവരിക്കാനായിട്ടുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള നാഷനല്‍ പാര്‍ക്കുകളുടെ ശൃംഖല പ്രകൃതിയിലെ സുന്ദരദൃശ്യങ്ങളെയും ജൈവവൈവിധ്യങ്ങളെയും സംരക്ഷിക്കുന്നുണ്ട. ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിന് ഇറങ്ങിത്തിരിച്ച സംഘങ്ങള്‍, പരിസ്ഥിതിയെ താറുമാറാക്കുന്ന ഘടകങ്ങള്‍ക്കു കടിഞ്ഞാണിടുന്നതില്‍ ഒരളവോളം വിജയിച്ചിട്ടുണ്ടണ്ട്. കിര്‍ഗിസ്ഥാനിലെ പര്‍വതങ്ങളില്‍ കുന്നുകൂടിയിരിക്കുന്ന ന്യൂക്ലിയര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു വെടിപ്പാക്കാന്‍ മുന്‍കൈയെടുക്കാനുള്ള ഉറച്ച തീരുമാനം പര്‍വത ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞിരുന്നു. മാരകമായ വിഷം അടങ്ങിയ ഈ മാലിന്യങ്ങള്‍, മധ്യേഷ്യയിലെ 20 ശതമാനം ആളുകള്‍ ഉപയോഗിക്കുന്ന ജലവിതരണത്തിനു ഭീഷണി ഉയര്‍ത്തിയിരുന്നു.
സംരക്ഷിക്കുന്നത്
സമുദ്രനിരപ്പില്‍ നിന്നു 8000 മീറ്ററോ, അതിലധികമോ ഉയരമുള്ള 14 പര്‍വതങ്ങള്‍ സ്ഥിതിചെയ്യുന്നത് ഹിമാലയന്‍ പര്‍വതനിരകളിലാണ്. ഇവയെ സംരക്ഷിക്കുകയെന്ന ദൗത്യം ഇന്നും ഒരു കീറാമുട്ടിയാണ്. 1995ല്‍ കാനഡയിലെ വനങ്ങള്‍ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ പാലിക്കേണ്ടണ്ട വ്യവസ്ഥകള്‍ അടങ്ങിയ'ഫോറസ്റ്റ് പ്രാക്ടീസ് കോഡ്'പ്രാബല്യത്തില്‍ കൊണ്ടണ്ടുവന്നു. ബ്രിട്ടിഷ് കൊളംബിയയില്‍ അവശേഷിക്കുന്ന മഴവനങ്ങളെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മരക്കമ്പനികള്‍ ഈ വ്യവസ്ഥ ലംഘിച്ച് വനങ്ങള്‍ വെട്ടിവെളുപ്പിച്ചു. മാത്രമല്ല, കോഡിലെ വ്യവസ്ഥകള്‍ കര്‍ക്കശമാണെന്നു തടിവ്യവസായികള്‍ പരാതിപ്പെട്ടതനുസരിച്ച് 1997ല്‍ ഇതിന് അയവുവരുത്തുകയും ചെയ്തു.
ഗിരിനിരകള്‍ക്കും രക്ഷയില്ല
പര്‍വതങ്ങള്‍ക്കു ക്ഷതമേല്‍പ്പിക്കുന്നത് വ്യാപാരദുര മാത്രമല്ല. യുദ്ധം, ദാരിദ്ര്യം, പട്ടിണി എന്നിവയെല്ലാം പര്‍വതങ്ങളിലെ ആവാസവ്യവസ്ഥകള്‍ക്ക് ഹാനിവരുത്തുന്നുവെന്ന് ഉച്ചകോടിയിലെ അന്ത്യപ്രഖ്യാപനം വിലയിരുത്തി. പരിസ്ഥിതിയുടെ അടിത്തറതോണ്ടണ്ടുന്ന ക്ഷുദ്രഘടകങ്ങളെ ഉന്മൂലനം ചെയ്യുന്നതുവരെ ഭൂഗ്രഹത്തിലെ മറ്റുഭാഗങ്ങളോടൊപ്പം പര്‍വതങ്ങളും ദുരിതം അനുഭവിക്കേണ്ടണ്ടിവരും.
പര്‍വതവും കുന്നുകളും
ചുറ്റുപാടുമുള്ള പ്രദേശങ്ങളേക്കാള്‍ വളരെ ഉയര്‍ന്ന ഭൂവിഭാഗങ്ങളാണ് പര്‍വതം. ഭൂനിരപ്പില്‍ നിന്ന് 900 മീറ്ററിലധികം ഉയരവും ഏതാണ്ടണ്ട് അതിന്റെ ഉപരിതലത്തിന്റെ പകുതിഭാഗം ചെങ്കുത്തായ ചരിവുമുള്ളതാണ് ഒരു പര്‍വതം. പര്‍വതവും കുന്നും ഒരുപോലെയല്ല. അവ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടണ്ട്. കുന്ന് പര്‍വതത്തേക്കാള്‍ വളരെ ഉയരം കുറഞ്ഞ ഭൂപ്രകൃതിയോടുകൂടിയതാണ്. പര്‍വതത്തിന്റെ ഉയരം ആയിരക്കണക്കിന് മീറ്ററായി സൂചിപ്പിക്കുമ്പോള്‍ കുന്നിന്റെ ഉയരം ഏതാനും നൂറ് മീറ്ററായി മാത്രമാണ് സൂചിപ്പിക്കുക. പര്‍വതങ്ങളെക്കുറിച്ചുള്ള പഠനശാഖ ഓറോഗ്രാഫി എന്നറിയപ്പെടുന്നു.
വലിയ പര്‍വതം
വലിയ പര്‍വതം എവറസ്റ്റാണെന്നറിയാമല്ലോ. എന്നാല്‍ സൗരയൂഥത്തിലെ ഏറ്റവും വലിയ പര്‍വതം ചൊവ്വാഗ്രഹത്തില്‍ സ്ഥിതിചെയ്യുന്ന ഒളിമ്പസ് മോണ്‍സ് ആണ്. ഉയരം 21,171 മീ (69,459 അടി). പര്‍വതത്തിന് ലോകമെമ്പാടും ഒരുപോലെ അംഗീകരിച്ച ഒരു നിര്‍വചനം നിലവിലില്ല. ഒരു പര്‍വതത്തെ നിര്‍വചിക്കാനുള്ള അളവുകോലുകള്‍, അതിന്റെ ഉയര്‍ച്ച, വ്യാപ്തി, ചരിവ്, അകലം, തുടര്‍ച്ച തുടങ്ങിയവയാണ്.
കൂടുതലും കുറവുകളും
ഒരു ഭൂരൂപം, അത് സ്ഥിതിചെയ്യുന്ന പ്രദേശത്തെ തദ്ദേശനിവാസികളെ ആശ്രയിച്ചും ചിലപ്പോള്‍ പര്‍വതം എന്ന് വിളിക്കപ്പെടാറുണ്ടണ്ട്. ഉദാഹരണത്തിന് കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ സ്ഥിതി ചെയ്യുന്ന ഡേവിഡ്‌സണ്‍ പര്‍വതത്തിന്റെ ഉയരം 990 അടിയാണ്. അമേരിക്കന്‍ വിവരണമനുസരിച്ച് ഇത് ഒരു പര്‍വതത്തിനു വേണ്ടണ്ട ഉയരത്തേക്കാള്‍ 10 അടി കുറവാണ്. ഇതുപോലെ, 824 അടി മാത്രമുള്ള സ്‌കോട്ട് പര്‍വതവും തദ്ദേശീയരുടെ ഭാഷാ ഉപയോഗം മൂലം പര്‍വതം എന്ന് അറിയപ്പെടുന്നു.
പര്‍വത സവിശേഷതകള്‍
* സമുദ്ര നിരപ്പില്‍ നിന്നു ചുരുങ്ങിയത് 2500 അടി (8202 എഫ്.ടി) ഉയരം.(8000 അടിയില്‍ കൂടുതല്‍ ഉയരമുള്ളവയെ സാധാരണ കൊടുമുടിയായി കണക്കാക്കാറുണ്ടണ്ട്)
*സമുദ്ര നിരപ്പില്‍ നിന്നു 1500 അടി(4921.) 2500(8202) ഉയരവും,5 ഡിഗ്രിയിലധികം ചരിവും.
പര്‍വതം
* സമുദ്ര നിരപ്പില്‍ നിന്നു1000 അടി (3280)2500അടി (4921 )ഉയരം. മലകള്‍
* സമുദ്ര നിരപ്പില്‍ നിന്നു 300 അടി (984 ) 1000 അടി(3280) ഉയരം കുന്നുകള്‍.
* സമുദ്ര നിരപ്പില്‍ നിന്നു 900 അടി (2952) കൂടുതല്‍ ഉയരമുള്ള ഭൂരൂപങ്ങളെ ഇന്ത്യയില്‍ പര്‍വതമായാണ് കണക്കാക്കുന്നത്.(പര്‍വതങ്ങളുടെ മറ്റ് സവിശേഷതകളും ഉണ്ടണ്ടാവണം)
നദികളുടെ സ്രോതസ്സുകള്‍
പര്‍വതങ്ങള്‍ ഏഷ്യയുടെ 64ശതമാനവും യൂറോപ്പിന്റെ 25 ശതമാനവും തെക്കേ അമേരിക്കയുടെ 22 ശതമാനവും ആസ്‌ട്രേലിയയുടെ 17ശതമാനവും ആഫ്രിക്കയുടെ മൂന്ന് ശതമാനവും സ്ഥലത്തെ ആവരണം ചെയ്യുന്നു. ആകെ ഭൂമിയുടെ 24 ശതമാനം കരപ്രദേശങ്ങള്‍ പര്‍വതങ്ങളാണ്. ഭൂമിയിലെ ജനസംഖ്യയുടെ10 ശതമാനം പര്‍വതപ്രദേശങ്ങളില്‍ ജീവിക്കുന്നു. ലോകത്തെ ഭൂരിഭാഗം നദികളുടെയും സ്രോതസ്സ് പര്‍വതങ്ങളാണ്. ലോകജനതയുടെ പകുതിയിലധികം പേര്‍ ജലത്തിനായി പര്‍വതങ്ങളെ ആശ്രയിക്കുന്നു.
സവിശേഷതകള്‍
വളരെ ഉയര്‍ന്നുനില്‍ക്കുന്ന പര്‍വതങ്ങളും ധ്രുവങ്ങള്‍ക്കരികിലായി സ്ഥിതിചെയ്യുന്ന പര്‍വതങ്ങളും അന്തരീക്ഷത്തിലെ തണുത്ത പാളികളുമായി കൂടിച്ചേര്‍ന്നുകിടക്കുന്നു.
അതുമൂലം അവ തുടര്‍ച്ചയായുള്ള മഞ്ഞിന്റെ പ്രവര്‍ത്തനം മൂലം ദ്രവീകരിക്കപ്പെടുന്നു. ദ്രവീകരിക്കപ്പെടുന്നതിനാല്‍ പര്‍വതങ്ങളുടെ മുകള്‍ഭാഗത്ത് പിരമിഡ് ആകൃതിയില്‍ കൂര്‍ത്ത കൊടുമുടികള്‍ രൂപപ്പെടുന്നു.
ചില പര്‍വതങ്ങളില്‍ മഞ്ഞുപാളികള്‍ ഉരുകി മഞ്ഞുതടാകങ്ങള്‍ രൂപം കൊള്ളാറുണ്ടണ്ട്. അയല്‍ രാജ്യമായ ഭൂട്ടാനില്‍ മൂവായിരത്തോളം മഞ്ഞുതടാകങ്ങളുണ്ടണ്ട്. ദ്രവീകരണം മൂലവും കാലാവസ്ഥ മൂലം ജീര്‍ണമാക്കപ്പെടുന്നതിനാലും പര്‍വതങ്ങളുടെ സവിശേഷതകള്‍ക്ക് വ്യത്യാസം വരാറുണ്ടണ്ട്.
വ്യത്യസ്ത കാലാവസ്ഥകള്‍
ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതങ്ങളില്‍ മുകള്‍ഭാഗത്തും താഴെയും വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്നു. അതിനാല്‍ വ്യത്യസ്ത ഉയരങ്ങളില്‍ വിവിധ ജൈവമേഖലകളും കാണാം. ഏറ്റവും ഉയര്‍ന്ന ഭാഗങ്ങളില്‍ മരങ്ങള്‍ വളരില്ല. അവിടെ ആല്‍പൈന്‍ രീതിയില്‍ ഉത്തരധ്രുവമേഖലാപ്രദേശത്തെ മരവിച്ച വൃക്ഷശൂന്യസമതലമൈതാനം പോലെയും കാണപ്പെടുന്നു. തൊട്ടുതാഴെയായി, തണുപ്പിനെയും വരള്‍ച്ചയെയും അതിജീവിക്കാന്‍ കഴിവുള്ള വൃക്ഷങ്ങളും. വരണ്ടണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലെ പര്‍വതങ്ങളിലെ ചെങ്കുത്തായ വശങ്ങളില്‍ കുറഞ്ഞ താപനിലയും വ്യത്യസ്ത ജന്തുവര്‍ഗവും സസ്യവര്‍ഗവും കാണപ്പെടുന്നു.
വ്യത്യസ്ത കാലാവസ്ഥാമേഖലകളില്‍ ചില സസ്യങ്ങളുടെയും ജന്തുക്കളുടെയും മാത്രം സാന്നിധ്യം കാണുന്നു. പക്ഷികള്‍ അനുയോജ്യമായ മറ്റു വാസസ്ഥലങ്ങളിലേക്ക് ദേശാന്തരം നടത്തുന്നു. ഇത്തരം ഒറ്റപ്പെട്ട പരിസ്ഥിതികളെ സ്‌കൈ ഐലാന്റ്‌സ് എന്നാണ് അറിയപ്പെടുന്നത്.
താഴ്‌വരകള്‍
കടുത്ത കാലാവസ്ഥയും കൃഷിക്ക് അനുയോജ്യമായ ഭൂമിയുടെ അഭാവവും കാരണം പര്‍വതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ താഴ്‌വരകളാണ് മനുഷ്യവാസത്തിന് കൂടുതല്‍ അഭിലഷണീയം. ഉയര്‍ന്ന പ്രദേശങ്ങളില്‍, വായുവില്‍ ഓക്‌സിജന്റെ അളവു കുറവും സൗരവികിരണം ഏല്‍ക്കാനുള്ള സാധ്യത കൂടുതലുമാണ്.
വിനോദസഞ്ചാര സാധ്യത
ലോകമെമ്പാടുമുള്ള മിക്ക പര്‍വതങ്ങളും പര്‍വതനിരകളും സ്വാഭാവിക രീതിയില്‍ സംരക്ഷിക്കപ്പെട്ട് വിനോദസഞ്ചാരത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്, മറ്റുള്ളവ മരത്തടി ഉല്‍പാദനം, ഖന നം, കന്നുകാലിമേയ്ക്കല്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. അല്ലെങ്കില്‍ ഒട്ടും ഉപയോഗിക്കാതെ കിടക്കുന്നു. ചില പര്‍വതങ്ങളുടെ കൊടുമുടികളില്‍ നിന്നു മനോഹരമായ ദൂരക്കാഴ്ചകള്‍ കാണാമെങ്കില്‍, മറ്റു ചിലത് ഘോരവനങ്ങളാണ്.
എങ്ങനെ രൂപപ്പെടുന്നു
പര്‍വതങ്ങള്‍ മണ്ണും പാറയും അനുബന്ധവസ്തുക്കളും കൊണ്ടണ്ട് നിര്‍മിക്കപ്പെട്ടവയാണ്. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി ആറ് ഫലകങ്ങള്‍ കൊണ്ടണ്ട് നിര്‍മിച്ചതാണ്. ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണം ചലിക്കുകയോ, പരസ്പരം കൂട്ടിയിടിക്കുകയോ ചെയ്യുമ്പോള്‍ വളരെയധികം പ്രദേശങ്ങള്‍ ഉയര്‍ത്തപ്പെട്ട് പര്‍വതങ്ങള്‍ രൂപപ്പെടുന്നു. പര്‍വതങ്ങള്‍ രൂപം കൊള്ളുന്നതിന്റെ അടിസ്ഥാനത്തിലും സ്വഭാവത്തിലും അഞ്ചായി തരംതിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."