എസ്.എന്‍.സി ലാവ്‌ലിന്‍; ഹരജികള്‍ ഇന്ന് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസിലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികളായ കസ്തൂരിരംഗ അയ്യരും അര്‍. ശിവദാസും നല്‍കിയ ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേസ് ഒരു മാസത്തേക്ക് നീട്ടിവെക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് സി.ബി.ഐ ഇതുവരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ല.
ലാവലിന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരുമാസത്തെ സാവകാശം വേണമെന്നാണ് നാലാംപ്രതിയും കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയറുമായ കസ്തൂരിരംഗ അയ്യരുടെ ആവശ്യം. എന്നാല്‍ വ്യക്തിപരമായ ബുദ്ധിമുട്ടാണ് ആര്‍.ശിവദാസന്‍ കോടതിയെ അറിയിച്ചത്. സി.ബി.ഐ അപ്പീല്‍ ഫയല്‍ ചെയ്യുന്ന സാഹചര്യത്തില്‍ കേസ് മാറ്റണമെന്നായിരുന്നു കഴിഞ്ഞതവണ ശിവദാസിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇതുവരെ സി.ബി.ഐ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ല. അപേക്ഷകള്‍ പരിഗണിച്ച് കേസ് മാറ്റുന്നകാര്യം കോടതി ഇന്ന് തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."