'ഓഖി ദുരന്ത നിവാരണത്തില്‍ വീഴ്ച'; ശവപ്പെട്ടി സമരവുമായി ലത്തീന്‍ കത്തോലിക്കാ സഭ
തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണത്തില്‍ സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റിയെന്നും കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ട് ലത്തീന്‍ കത്തോലിക്കാ സഭയുടെ 'ശവപ്പെട്ടി സമരം'. ലത്തീന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. ശവപ്പെട്ടിയും ചുമന്നായിരുന്നു പ്രതിഷേധ മാര്‍ച്ച് നടത്തിത്.
സമാധാനപരമായി സംഘടിപ്പിച്ച മാര്‍ച്ച് രാജ്ഭവനില്‍ എത്താറായപ്പോള്‍ തടഞ്ഞു. ഇതോടെ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഉച്ചയ്ക്ക് 12ന് സെന്റ് ജോസഫ് കത്തീഡ്രലിനു മുന്നില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.
തീരദേശവാസികളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത അവഹേളനമാണ് നടത്തുന്നതെന്നും തെരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസൈപാക്യം പറഞ്ഞു. ഓഖിയെക്കുറിച്ച് മുന്നറിയിപ്പു നല്കുന്നതില് തികഞ്ഞ അനാസ്ഥയുണ്ടായെന്നും സര്‍ക്കാരുകള്‍ അടിയന്തരമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇത്രയും അപകടം ഉണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."