ജില്ലയില്‍ തൊഴിലാളികളുടെ ക്ഷാമം കാര്‍ഷികമേഖലയെ ബാധിക്കുന്നതായി പഠനറിപ്പോര്‍ട്ട്
പാലക്കാട്: തൊഴിലാളികളുടെ ദൗര്‍ലഭ്യം കൃഷി രംഗത്തെ ബാധിക്കുന്നതായി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. പാലക്കാട് ബ്ലോക്കിലെ കൊടുമ്പ്, കേരളശേരി, കോങ്ങാട്, മങ്കര , മണ്ണൂര്‍, മുണ്ടൂര്‍, പറളി, പിരായിരി, കുഴല്‍മന്ദം ബ്ലോക്കിലെ കോട്ടായി, കുത്തനൂര്‍, കുഴല്‍മന്ദം, മാത്തൂര്‍, പെരിങ്ങോട്ടുകുര്‍ശി, തേങ്കുറുശി, കണ്ണാടി, ചിറ്റൂര്‍ ബ്ലോക്കിലെ എരുത്തേന്‍മ്പതി, കൊഴിഞ്ഞമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി, കൊല്ലങ്കോട് ബ്ലോക്കിലെ കൊല്ലങ്കോട്, കൊടുവായൂര്‍, മുതലമട, പുതുനഗരം, വടവന്നൂര്‍.
നെന്മാറ ബ്ലോക്കിലെ അയിലൂര്‍, മേലാര്‍ക്കോട്, നെല്ലിയാമ്പതി, എലവഞ്ചേരി, നെന്മാറ, പല്ലാവൂര്‍, പല്ലശ്ശേന, ആലത്തൂര്‍ ബ്ലോക്കിലെ ആലത്തൂര്‍, എരിമയൂര്‍, കാവശേരി, കിഴക്കഞ്ചേരി, പുതുക്കോട്, തരൂര്‍, വണ്ടാഴി, വടക്കഞ്ചേരി, കണ്ണമ്പ്ര.
മലമ്പുഴ ബ്ലോക്കിലെ മലമ്പുഴ ബ്ലോക്കിലെ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, എലപ്പുള്ളി ,പട്ടാമ്പി ബ്ലോക്കിലെ ഓങ്ങല്ലൂര്‍, കൊപ്പം, വിളയൂര്‍, കുലക്കല്ലൂര്‍, മുതുതല, തിരുവേഗപ്പുറ, നെല്ലായ, പരുതൂര്‍, വല്ലപ്പുഴ, തൃത്താല ബ്ലോക്കിലെ ആനക്കര,തൃത്താല, ചാലിശേരി, നാഗലശേരി, കപ്പൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്.
ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ, അനങ്ങനടി, ചളവറ, ലക്കിടി, പേരൂര്‍, വാണിയംകുളം.എന്നിവിടങ്ങളിലാണ് തൊഴിലാളികളുടെ ദൗര്‍ലഭ്യം നെല്‍കൃഷിയേയും തെങ്ങ് കൃഷിയേയും മറ്റും ബാധിക്കുന്നത്. ശ്രീകൃഷ്പുരം ബ്ലോക്കിലും മണ്ണാര്‍ക്കാട് ബ്ലോക്കിലും അട്ടപ്പാടി ബ്ലോക്കിലും തൊഴിലാളി ദൗര്‍ലഭ്യം റിപ്പോര്‍ട്ട് ചെയ്യുന്നില്ല.
എന്നാല്‍ ശ്രീകൃഷ്ണപുരം ബ്ലോക്കില്‍ നെല്ല്, തെങ്ങ്, റബ്ബര്‍,വാഴ, പച്ചക്കറി എന്നിവക്ക് വിവിധ രോഗങ്ങളുള്ളതിനാല്‍ വേണ്ടത്ര വിള ഉത്പാദനം ഉണ്ടാവുന്നില്ലെന്നും മണ്ണാര്‍ക്കാട് ബ്ലോക്കിലാവട്ടെ തെങ്ങ്, റബ്ബര്‍,വാഴ, വെജിറ്റബിള്‍സ് എന്നിവക്ക് വേണ്ടത്രവില ലഭിക്കാത്തതും വിവിധ രോഗങ്ങള്‍ കൃഷിയെ ബാധിക്കുന്നതും വിനയാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അട്ടപ്പാടി ബ്ലോക്കില്‍ വാഴ, തെങ്ങ്, റെഡ് ഗ്രാം വാഴ, കോട്ടണ്‍ എന്നിവക്ക് വേണ്ടത്രെ വില ലഭിക്കാത്തതും വിവിധ രോഗങ്ങള്‍ ഉണ്ടാവുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാവുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
തൊഴിലാളികളില്ലാത്ത സ്ഥലങ്ങളില്‍ ഇതിന് പരിഹാരം ഉണ്ടാക്കാനും വിളകള്‍ക്ക് വിലലഭ്യമല്ലാത്തിടത്ത് ഇവക്ക് മെച്ചപ്പെട്ട വില ലഭിക്കാന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും വിജ്ഞാന കേന്ദ്രം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."