HOME
DETAILS
MAL
ബഹ്റൈന്‍ ദേശീയ ദിനം; അവധി പ്രഖ്യാപിച്ചു
backup
December 11 2017 | 17:12 PM
മനാമ: ബഹ്റൈന്‍ ദേശീയദിനം പ്രമാണിച്ച് രാജ്യത്ത് അവധി പ്രഖ്യാപിച്ചു. ഡിസം 16, 17 തീയതികളിലാണ് ഔദ്യോഗിക അവധി ദിനങ്ങള്‍. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
16ന് ശനിയാഴ്ച വാരാന്ത്യ അവധിയായതിനാല്‍ പകരം 18 കൂടി അവധിയായിരിക്കും. ഇതനുസരിച്ച് ഡിസംബര്‍ 16 മുതല്‍ 18 വരെ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളും മന്ത്രാലയങ്ങളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതല്ല. ഫലത്തില്‍ മൂന്നു ദിവസത്തെ അവധിയാണ് ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."