അഗതി മന്ദിരത്തില്‍ കതിര്‍ മണ്ഡപമൊരുങ്ങി; ഇനി അവര്‍ പുതുജീവിതത്തിലേക്ക്
തലശ്ശേരി: മഞ്ജുവും സാന്ദ്രയും സൗമ്യയും ഇനി അനാഥരല്ല. മൂവരും സുമംഗലികളായി പുതു ജീവിതത്തിലേക്ക് കടന്നു. ഈ വിവാഹത്തിന് കതിര്‍മണ്ഡപമൊരുങ്ങിയതാകട്ടെ തലശ്ശേരിയിലെ മഹിളാ മന്ദിരത്തിലും. മന്ത്രി കെ.കെ ശൈലജയാണ് മൂവര്‍ക്കും വരണമാല്യം കൈമാറിയത്
കേരള സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി മഹിളാ മന്ദിരത്തിലെ മൂന്ന് യുവതികളാണ് ഇന്നലെ പ്രൗഢമായ ചടങ്ങില്‍ വിവാഹിതരായത്. രാവിലെ 10 മണിക്കും 10.45നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തിലാണ് എരഞ്ഞോളി ആഫ്റ്റര്‍ കെയര്‍ ഹോമില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ മൂവരുടെയും വിവാഹം നടന്നത്.
മഹിളാ മന്ദിരത്തിലെ സാന്ദ്രക്ക് അഞ്ചരക്കണ്ടി സ്വദേശി രജീഷും സൗമ്യക്ക് കോഴിക്കോട് നരിക്കുനിയിലെ വിനോദും താലി ചാര്‍ത്തിയപ്പോള്‍ കര്‍ണാടക സ്വദേശിനിയായ മഞ്ജുവിന് കൂട്ടായി വടകര സ്വദേശി സുനിലും എത്തുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വീതം ഓരോ ദമ്പതികളുടെയും വിവാഹത്തിന് താലിമാല വാങ്ങാന്‍ നല്‍കിയിരുന്നു. ഇതിന് പുറമെ ഉദാരമതികളുടെ സഹായത്തോടെയാണ് മൂവരുടെയും വിവാഹം ഗംഭീരമാക്കിയത്.
തലശ്ശേരിയിലെ മാധ്യമ പ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് കൂട്ടായ്മയായ സ്വ.ലേ വിവാഹിതരായ മൂന്ന് ദമ്പതികള്‍ക്കും സ്വര്‍ണ മോതിരം സമ്മാനമായി നല്‍കി. നിരവധി നാട്ടുകാരും വരന്‍മാരുടെ ബന്ധുക്കളും സാമൂഹ്യ പ്രവര്‍ത്തകരും വിവാഹ ചടങ്ങിനെത്തിയിരുന്നു. വധൂവരന്‍മാരെ അനുഗ്രഹിക്കാനെത്തിയവര്‍ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ വിവാഹ സദ്യയും കഴിച്ചാണ് മടങ്ങിയത്.
ചടങ്ങില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബൈജു, നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ നജ്മ ഹാഷിം, നഗരസഭാ കൗണ്‍സിലര്‍മാരായ പി.പി സാജിത, എം.പി അരവിന്ദാക്ഷന്‍, ടി.രാഘവന്‍, അഡ്വ.വി രത്‌നാകരന്‍, എം.വി സ്മിത, മാജിത അഷ്ഫാഖ്,വാഴയില്‍ ലക്ഷ്മി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."