വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം: കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പഠനാര്‍ഥം എത്തിയ വിദ്യാര്‍ഥിനി താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റിലായി. തിരുവനന്തപുരത്തെ ഐ.പി.എം.എസ്.കോളജ് പ്രിന്‍സിപ്പല്‍ ശ്രീകാര്യം കൈലാസില്‍ ദീപ മണികണ്ഠ(42)നെയാണ് കോയമ്പത്തൂരില്‍ വച്ച് മലപ്പുറം ഡിവൈ.എസ്.പി തോട്ടത്തില്‍ ജലീല്‍ അറസ്റ്റുചെയ്തത്.
തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ആതിര(21)യാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ ലോഡ്ജില്‍ നിന്ന് ചാടിയത്. ഇതേതുടര്‍ന്ന് സഹപാഠികളായ അഞ്ച് പെണ്‍കുട്ടികളെ പൊലിസ് കഴിഞ്ഞയാഴ്ച അറസ്റ്റു ചെയ്തിരുന്നു. പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്പ്പിച്ചതുള്പ്പെടെയുള്ള കേസിലാണ് ഇവര്‍ അറസ്റ്റിലായിരുന്നത്. അറസ്റ്റിലായ വിദ്യാര്‍ഥിനികളെ ഇതിന് പ്രേരിപ്പിച്ചതിനാണ് കോളജ് പ്രിന്‍സിപ്പലിനെതിരേ കേസെടുത്തിരുന്നത്. തിരുവനന്തപുരത്ത് ഐ.പി.എം.എസ്. കോളജില്‍ രണ്ടാം വര്‍ഷ ബി.ബി.എ. ഏവിയേഷന്‍ വിദ്യാര്‍ഥിയായ ആതിര വിമാനത്താവളത്തിലെ പരിശീലനത്തിനായാണ് മൂന്നാഴ്ച മുന്‍പ് കരിപ്പൂരിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."