തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വന്‍ അഗ്‌നി ബാധ; ആളപായമില്ല
തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വന്‍ അഗ്‌നിബാധ. ആളപായമില്ല. രോഗികളെ സുരക്ഷിതരായി സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. റിസപ്ഷന്‍ കൗണ്ടറിലെ കമ്പ്യൂട്ടറില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. കൗണ്ടറിനു സമീപമുള്ള ഫാര്‍മസിയിലേക്ക് തീ പടര്‍ന്നതോടെ ഉയര്‍ന്ന പുക രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു. മരുന്ന് കത്തിയ ഗന്ധം ആശുപത്രിക്കുള്ളില്‍ പടര്‍ന്നതോടെ രക്ഷാപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ശ്വാസം മുട്ടല്‍ ഉണ്ടാക്കി. പരിഭ്രാന്തരായ രോഗികളും ബന്ധുക്കളും ആറാംനിലയില്‍ നിന്നും പുറത്തേക്ക് ചാടാനൊരുങ്ങിയ സന്ദര്‍ഭമുണ്ടായി.
ഫയര്‍ഫോഴ്‌സിന്റെ നിര്‍ദേശ പ്രകാരം ജനലുകളുടെ ഗ്ലാസുകള്‍ തകര്‍ത്തതോടെയാണ് ശുദ്ധവായു ഉള്ളില്‍ കടന്നത്. ഇത് രോഗികള്‍ക്ക് ആശ്വാസമായി. പുലര്‍ച്ചെ 2.15 ഓടെയാണ് തീ ശ്രദ്ധയില്‍പ്പെട്ടത് നിമിഷങ്ങള്‍ക്കകം തന്നെ വിവരം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വാര്‍ത്ത പരക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഫയര്‍പൊലിസ് സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. തളിപ്പറമ്പ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു വീതം യൂണിറ്റ് ഫയര്‍ഫോഴ്‌സും തളിപ്പറമ്പ് പരിയാരം പഴയങ്ങാടി ആലക്കോട് ശ്രീകണ്ഠാപുരം തുടങ്ങിയ സ്ഥലങ്ങളിലെ പൊലിസും സ്ഥലത്തെത്തിയിരുന്നു. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നായി അറുപതോളം ആംബുലന്‍സുകളും സ്ഥലത്ത് എത്തിയിരുന്നു. ഇവയിലാണ് രോഗികളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പരിയാരം മെഡിക്കല്‍ കോളേജ്, ലൂര്‍ദ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റിയത്.
ജില്ലാ കലക്ടര്‍ ജില്ലാ പൊലിസ് മേധാവി എം.എല്‍.എ നഗരസഭാ ചെയര്‍മാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായും ആശുപത്രിയിലുണ്ടായിരുന്ന 84 രോഗികളും ഇവരുടെ കൂടെ ഉണ്ടായിരുന്നവരും ഇരുപതോളം ജീവനക്കാരും സുരക്ഷിതരാണെന്ന് കലക്ടര്‍ അറിയിച്ചു. തീപിടിത്തത്തിന് കാരണമെന്താണെന്ന വിദഗ്ധസംഘം ഇന്നു തന്നെ പരിശോധന നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."