വെജിറ്റബിള്‍ ഗ്രോ ടവറുമായി യുവ കര്‍ഷകന്‍
ആനക്കര: വെജിറ്റബിള്‍ ഗ്രോ ടവറുമായി രാജന്‍ താരമാകുന്നു. ഒന്നര അടി സ്ഥലത്ത് 18 ഇനം പച്ചക്കറി വിളയിറക്കാന്‍ കഴിയുന്ന തരത്തിലാണ് രാജന്‍ വെജിറ്റബിള്‍ ഗ്രോ ടവര്‍ തെയ്യാറാക്കിയിരിക്കുന്നത്.
രണ്ട് മീറ്റര്‍ ഉയരമുളള ജി.ഐ പൈപ്പില്‍ മൂന്നു തട്ടുകളിലായി നിശ്ചിത അകലത്തില്‍ 18 ചെടി ചട്ടികള്‍ സ്ഥാപിച്ച് ഇതിന് മിനി മഴമറ സംവിധാനവുമൊരുക്കിയാല്‍ വെജിറ്റബിള്‍ ഗ്രോ ടവറായി. ഒരു സെന്റ് സ്ഥലത്ത് 200 ടവറുകളിലായി 3600 ചെടികള്‍ നട്ട് വളര്‍ത്താമെന്നതും തുള്ളി നന സംവിധാനവും ഇതിന് നല്‍കാമെന്നതും ഇതിന്റെ മെച്ചമായി കാണിക്കുന്നു.
കോക്കാട് മുക്കടേക്കാട്ട് പടിഞ്ഞാറേതില്‍ രാജന് പട്ടിത്തറ കൃഷി അസിസ്റ്റന്റ് ഗിരീഷ് അയിലക്കാട്, മനു എന്നിവരുടെ പിന്‍തുണയും പ്രോത്സാഹനവും ഗ്രോ ടവര്‍ നിര്‍മാണത്തിന് തുണയായി. പദ്ധതി വിജയകരമായതോടെ കൂടുതല്‍ പേരിലേക്ക് ഇതെത്തിക്കാനാണ് രാജന്റെ ലക്ഷ്യം 1200 രൂപയോളമാണ് ഒരു ടവറിന്റെ നിര്‍മ്മാണ ചിലവ്. കമ്പനികളില്‍ നിന്നും പ്ലാസ്റ്റിക് ബാഗുകളും ചാക്കുകളും മറ്റും ശേഖരിച്ച് വില്‍പന നടത്തുന്ന താണ് രാജന്റെ തൊഴില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."