സമര്‍പ്പണം 2016: എസ്.വൈ.എസ് ജില്ലാ ലീഡേഴ്‌സ് സംഗമത്തിന് അന്തിമരൂപമായി
പാലക്കാട് : 2016-19 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ശാഖാ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ക്കുള്ള പുതിയ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും സംഘടനാപ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുന്നതിനും വേണ്ടി ഈ മാസം 24ന ു ബുധനാഴ്ച വൈകുന്നേരം മൂന്നുമുതല്‍ പത്തുവരെ കുഴല്‍ മന്ദം മണ്ഡലത്തിലെ ചിരപ്പറമ്പ് ദാറുറഹ്മ യത്തീംഖാനയില്‍ നടത്തുന്ന ജില്ലാ ലീഡേഴ്‌സ് സംഗമത്തിനു അന്തിമരൂപം നല്‍കി.
ജില്ലാ എസ്.വൈ.എസ് കൗണ്‍സിലര്‍മാര്‍, കിഴക്കന്‍മേഖലയിലെ മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പടെ 250 പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും.
മൂന്നു മണിക്ക് രജിസ്‌ട്രേഷന്‍ തുടങ്ങും. 3.30ന് നടക്കുന്ന പ്രാരംഭ സെഷനില്‍ എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അദ്ധ്യക്ഷനാകും. സമസ്തയും കാലിക വര്‍ത്തമാനവും എന്ന വിഷയത്തില്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം അവതരിപ്പിക്കും. സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും ജില്ലാ ഭാരവാഹികളായ കെ.സി അബൂബക്കര്‍ ദാരിമി, സി.മുഹമ്മദലി ഫൈസി, ടി.എച്ച്. സുലൈമാന്‍ ദാരിമി, പി.സാദാലിയാഖത്തലിഖാന്‍ ഹാജി, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.വി ഖാജാദാരിമി, കെ.യു.എം താജുദ്ധീന്‍ മാസ്റ്റര്‍, ഷെമീര്‍ ഫൈസി, കെ.കെ അഹമദ് ഫൈസല്‍ ഫൈസി, കെ.കെ യൂസഫ് ഹാജി എന്നിവര്‍ പ്രസംഗിക്കും. ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും ട്രഷറര്‍ എം.വീരാന്‍ ഹാജി നന്ദിയും പറയും. വൈകീട്ട് ഏഴിന് നടക്കുന്ന സമര്‍പ്പണം സെഷനില്‍ ജി.എം സ്വലാഹുദ്ധീന്‍ ഫൈസി കര്‍മ്മ പദ്ധതി അവതരിപ്പിക്കും. മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും ശേഷം സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.അലവി ഫൈസി സമന്വയ പ്രഭാഷണം നടത്തും. 9.15ന് തുടങ്ങുന്ന ഓപ്പണ്‍ ഫോറത്തില്‍ എം.ടി മുസ്തഫ അഷ്‌റഫിയും എന്‍ ഹബീബ് ഫൈസിയും നേതൃത്വം നല്‍കും. പി.എം യൂസഫ് പത്തിരിപ്പാല സ്വാഗതവും സി.പി ശാഹുല്‍ഹമീദ് ഫൈസി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."