HOME
DETAILS

ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വങ്ങള്‍ക്ക് മുന്നറിയിപ്പ്: ദലിത് പീഡനം അവസാനിപ്പിച്ചില്ലെങ്കില്‍ ബുദ്ധമതം സ്വീകരിക്കുമെന്ന് മായാവതി

  
backup
December 12 2017 | 02:12 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%a4

നാഗ്പൂര്‍:ദലിത്-പിന്നോക്ക ജനവിഭാഗങ്ങള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി-സംഘ്പരിവാര്‍ നേതൃത്വങ്ങള്‍ക്ക് മുന്നറിയിപ്പുമായി ബി.എസ്.പി അധ്യക്ഷ മായാവതി.
ദലിത് -പിന്നോക്ക അക്രമം അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ തങ്ങളെല്ലാം ഹിന്ദുമതം വിട്ട് ബുദ്ധമതത്തില്‍ ചേരുമെന്നും അവര്‍ വ്യക്തമാക്കി.
നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിനടുത്ത് നടന്ന ബി.എസ്.പി സമ്മേളനത്തിലാണ് മായവതിയുടെ മുന്നറിയിപ്പ്. 1935ല്‍ അംബേദ്കര്‍ പറഞ്ഞിരുന്നു, താന്‍ ജനിച്ചത് ഹിന്ദുവായിട്ടാണെങ്കിലും മരിക്കുന്നത് അങ്ങനെയായിരിക്കില്ലെന്ന്. അദ്ദേഹത്തിന്റെ തീരുമാനത്തില്‍ നിന്ന് അദ്ദേഹത്തിന് മാറാന്‍ കഴിഞ്ഞിരുന്നില്ല. 1956ല്‍ നാഗ്പൂരില്‍ വച്ച് അദ്ദേഹം ബുദ്ധമതത്തിലേക്ക് മാറി.
ഹിന്ദുമതത്തിനെ കരാറെടുത്തവരും കസ്റ്റഡിയില്‍ വച്ചവരും അവരുടെ മനോഭാവത്തില്‍ മാറ്റം വരുത്താന്‍ തയാറാകണം. ദലിത്-പിന്നോക്ക വിഭാഗം ജനങ്ങളെ മാനിക്കാനും അവര്‍ക്കെതിരായി നടത്തുന്ന ചൂഷണം അവസാനിപ്പിക്കാനും ബി.ജെ.പിയും സംഘ് പരിവാറും തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തനിക്കൊപ്പം കോടിക്കണക്കിന് വരുന്ന ദലിതുകള്‍ ബുദ്ധമതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകും. അനുയോജ്യമായ ഒരു സമയം എത്തുന്നതോടെ അംബേദ്കര്‍ സ്വീകരിച്ചതുപോലുള്ള നിലപാടിലേക്കായിരിക്കും തങ്ങളും നീങ്ങുകയെന്നും മായാവതി പറയുന്നു.
2014ലെ തെരഞ്ഞെടുപ്പുമുതല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി ക്രമക്കേട് നടത്തുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാകുമെന്നും പ്രവര്‍ത്തകരെല്ലാം ഒരുങ്ങിയിരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുന്‍പ് വൈകാരികത ഇളക്കിവിടാനായി ബി.ജെ.പി രാമക്ഷേത്ര നിര്‍മാണം തുടങ്ങും.
ദേശസ്‌നേഹത്തിന്റെ സംരക്ഷകരെന്ന് വ്യക്തമാക്കി മോദിയും ബി.ജെ.പിയും അവരുടെ വീഴ്ചകള്‍ മറികടക്കാന്‍ ശ്രമം നടത്തുമെന്നും അതുകൊണ്ട് അവരുടെ ഗൂഢാലോചന സംബന്ധിച്ച് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago