രാഹുലിന്റെ അധ്യക്ഷ സ്ഥാനം; സന്തോഷം പങ്കുവച്ച് എ.ഐ.സി.സി ഓഫിസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ തലമുറ കൈമാറ്റമെന്ന ചരിത്രമുഹൂര്‍ത്തത്തിന്റെ പ്രഖ്യാപനം കേള്‍ക്കാനായി ആയിരങ്ങളാണ് ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തിന് മുന്‍പില്‍ എത്തിയത്. സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ത്താസമ്മേളനം തുടങ്ങും മുന്‍പ് ഓഫിസ് കോംപൗണ്ടിനു പുറത്ത് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങിയിരുന്നു. രാഹുലിന്റെ ചിത്രവും പാര്‍ട്ടി പതാകയും ഉയര്‍ത്തിയായിരുന്നു പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം. രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തതായി അജയ്മാക്കന്‍ പ്രഖ്യാപിച്ചതോടെ പുറത്ത് ആഹ്ലാദാരവങ്ങള്‍ ഉയര്‍ന്നു.
നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള ആറാമത്തെ അധ്യക്ഷനായാണ് രാഹുല്‍ കോണ്‍ഗ്രസ് തലപ്പത്തെത്തുന്നത്. മോത്തിലാല്‍ നെഹ്‌റുവും പിന്നീട് മകന്‍ ജവഹര്‍ ലാല്‍ നെഹ്‌റുവും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. നെഹ്‌റുവിനു ശേഷം മകള്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ് തലപ്പത്ത് നിയമിതയായി. ഇന്ദിരയുടെ മരണത്തെത്തുടര്‍ന്നു മകന്‍ രാജീവ് ഗാന്ധിയും അധ്യക്ഷ പദവിയിലെത്തി. രാജീവ് കൊല്ലപ്പെട്ട ശേഷം നാലുവര്‍ഷം നരസിംഹറാവുവും രണ്ടുവര്‍ഷം സീതാറാം കേസരിയും അധ്യക്ഷന്‍മാരായി. ശേഷമുള്ള 19 വര്‍ഷക്കാലയളവില്‍ സോണിയാഗാന്ധിയായിരന്നു അധ്യക്ഷ. പാര്‍ട്ടിയുടെ ചരിത്രത്തില്‍ കൂടുതല്‍ കാലം അധ്യക്ഷപദവിയില്‍ ഇരുന്ന റെക്കോര്‍ഡും സോണിയക്കു തന്നെ. 1998ല്‍ പാര്‍ട്ടി അധ്യക്ഷപദവിയിലെത്തിയ സോണിയയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."