ബംഗാളിലെ ജനങ്ങളില്‍ ജാതീയ വേര്‍തിരിവില്ലെന്ന് മമത
കൊല്‍ക്കത്ത:ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ ബംഗാളില്‍ ജനങ്ങള്‍ക്കിടയില്‍ ഒരു തരത്തിലുള്ള ജാതീയമായ വേര്‍തിരിവുമില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും ഗുജറാത്ത്, രാജസ്ഥാന്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മുസ്്ലിങ്ങളും ദലിത്-പിന്നോക്ക വിഭാഗങ്ങളും വേര്‍തിരിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ബംഗാളില്‍ ഇത്തരത്തിലുള്ള ഒരുതരത്തിലുള്ള വേര്‍തിരിവും ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനില്‍ കൂലിത്തൊഴിലാളിയായ ബംഗാള്‍ സ്വദേശി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മമത.
രാജസ്ഥാനില്‍ ബംഗാള്‍ സ്വദേശിയാണ് മൃഗീയമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ആള് മുസ്്ലിം ആണോ ഹിന്ദുവാണോ എന്ന് അന്വേഷിക്കേണ്ടതില്ല. ആര് കൊല്ലപ്പെട്ടാലും അത് നമ്മുടെ കുടുംബാംഗമായി പരിഗണിക്കണം. അതാണ് ബംഗാളിലുള്ളവര്‍ നല്കുന്ന പാഠമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബംഗാളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് എന്തിന് തൊഴില്‍തേടി പോകുന്നുവെന്നാണ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ചോദിച്ചത്.
തൊഴില്‍ സൃഷ്ടിക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് പലരും തൊഴില്‍ നേടി മറ്റിടങ്ങളിലേക്ക് പോകുന്നതെന്നാണ് കൊലപാതകികളെ ന്യായീകരിച്ചുകൊണ്ട് ദിലീപ് ഘോഷ് പറഞ്ഞത്.
ഇത്തരം പ്രസ്താവനകളെ കടുത്ത ഭാഷയിലാണ് മമത നേരിട്ടത്. തെറ്റായ പ്രചാരണം നടത്തി രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."