ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പാക് സഹായം: ആരോപണം പിന്‍വലിച്ച് മോദി മാപ്പുപറയണം- മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി:ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പുപറയണമെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
തെരഞ്ഞെടുപ്പില്‍ പരാജയ ഭീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് മോദിയുടെ ശ്രമം. ഇത് അദ്ദേഹത്തിന്റെ പദവിക്ക് യോജിക്കാത്തതാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
മോദിയുടെ പ്രസ്താവന പച്ചക്കള്ളവും വ്യാജ നിര്‍മിതിയുമാണ്. മണിശങ്കര്‍ അയ്യരുടെ വസതിയില്‍ എത്തിയവരുടെയും മാധ്യമപ്രവര്‍ത്തകരുടെയും പേര് ഉള്‍പ്പെടുത്തിയാണ് മന്‍മോഹന്‍ സിങ് പ്രസ്താവന പുറത്തിറക്കിയത്. താന്‍ പുറത്തുവിട്ട പട്ടികയിലെ ഒരാളുപോലും ദേശവിരുദ്ധ പ്രവൃത്തികള്‍ നടത്തിയെന്നതിന് ഒരു തെളിവുമില്ല.
പാക് അതിര്‍ത്തിയോടു ചേര്‍ന്ന പാലാന്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി വിവാദ ആരോപണം ഉന്നയിച്ചത്.
ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണര്‍, പാക് മുന്‍വിദേശ കാര്യ മന്ത്രി എന്നിവര്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് മോദി ആരോപിച്ചത്.
ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രധാനമന്ത്രി പക്വത കാണിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും ആ സ്ഥാനത്തിരിക്കുമ്പോള്‍. അദ്ദേഹം നടത്തിയ ആരോപണത്തിന്റെ തെറ്റ് മനസിലാക്കി മോദി മാപ്പുപറയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. അടിസ്ഥാന രഹിതമായ ഒരു ആരോപണം പ്രധാനമന്ത്രി ഉന്നയിച്ചതില്‍ തനിക്ക് മാനസിക വിഷമമുണ്ടെന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.
മണിശങ്കര്‍ അയ്യരുടെ വസതിയില്‍ നടന്ന അത്താഴവിരുന്നില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.
മോദി ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതവും കള്ളവുമാണ്. അത്താഴവിരുന്നില്‍ താന്‍ ആരുമായും ഗുജറാത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ല. ഇവിടെ മറ്റാരും ഇത്തരത്തില്‍ ചര്‍ച്ച നടത്തിയതായി തനിക്ക് അറിയുകയുമില്ല. തെറ്റായ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ അദ്ദേഹം രാജ്യത്തോടുതന്നെ മാപ്പുപറയണം. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അന്തസ് കാത്തു സൂക്ഷിക്കാന്‍ ഇത് അനിവാര്യമാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
ഉന്നത സ്ഥാനത്തിരിക്കുമ്പോള്‍ അതിന്റെ പക്വത കാണിക്കുകയാണ് ആദ്യം വേണ്ടത്. മിഥ്യാധാരണകള്‍ പറഞ്ഞുപരത്താന്‍ സമയം കണ്ടെത്തുകയല്ല വേണ്ടത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി നുണക്കഥകളും വ്യാജവാര്‍ത്തകളും പടച്ചുവിടുന്നത് വേദനയുണ്ടാക്കുന്നതാണ്. എല്ലാം നഷ്ടപ്പെട്ട നിലയില്‍ നില്‍ക്കുന്ന പ്രധാനമന്ത്രി തന്നെ കള്ളം പ്രചരിപ്പിക്കുന്നതില്‍ സങ്കടമുണ്ട്. ഗുജറാത്തില്‍ മോദി പരാജയം ഉറപ്പിച്ചിരിക്കുകയാണ്. അതിന്റെ നിരാശയിലാണ് പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും വ്യക്തമാണ്.
മുന്‍പ്രധാനമന്ത്രിയുടെയും സേനാ തലവന്റെയും ഉള്‍പ്പെടെയുള്ള ഓഫിസിനെ കരിവാരിതേക്കുന്ന അപകടകരമായ നടപടിയാണ് മോദിയില്‍ നിന്നുണ്ടായത്. ഭരണഘടനാപരമായി നിലനില്‍ക്കുന്ന സ്ഥാപനങ്ങളെ കളങ്കപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ താല്‍പര്യത്തിന്റെ തുടര്‍ച്ചയാണ് പുതിയ ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത്.
കഴിഞ്ഞ 50 വര്‍ഷമായി ഞാനെന്താണ് രാജ്യത്തിനുവേണ്ടി ചെയ്തതെന്ന കാര്യം ഇന്ത്യക്കാര്‍ക്കെല്ലാം അറിയാം. നഷ്ടപ്പെട്ട രാഷ്ട്രീയ പ്രതാപം വീണ്ടെടുക്കാന്‍ ആരും തന്നെ ചോദ്യം ചെയ്യാന്‍ വരേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നാലിനായിരുന്നു മണിശങ്കര്‍ അയ്യരുടെ വസതിയില്‍ വിരുന്ന് നടത്തിയത്. പാക് ഹൈക്കമിഷണര്‍, മുന്‍വിദേശ കാര്യമന്ത്രി നട്്‌വര്‍ സിങ്, മുന്‍ സേനാ തലവന്‍ ദീപക് കപൂര്‍, മുന്‍നയതത്രജ്ഞന്‍ സല്‍മാന്‍ ഹൈദര്‍, സതീന്ദര്‍ലാംബ, ടി.സി.എ രാഘവന്‍, ശരദ് സഭര്‍വാള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പ്രേം ശങ്കര്‍ഷാ, രാഹുല്‍ ഖുശ്്‌വന്ത് സിങ് തുടങ്ങിയവരും വിരുന്നില്‍ സംബന്ധിച്ചുവെന്നും മന്‍മോഹന്‍സിങ് പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."