വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും വിവാഹിതരായി
മിലാന്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മയും വിവാഹിതരായി. നാല് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോഹ്ലി അനുഷ്കയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. ഇറ്റലിയിലെ മിലാനില്‍ നടന്ന തികച്ചും സ്വകാര്യമായ ചടങ്ങില്‍ വച്ചാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. ഇന്നലെ കാലത്ത് ടസ്കനിലുള്ള ബോര്‍ഗോ ഫിനോചിയേറ്റോ ഹെറിറ്റേജ് റിസോര്‍ട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍.
''ഞങ്ങള്‍ തമ്മിലുള്ള സ്നേഹം ജീവിതാവസനം വരെ നിലനില്‍ക്കുമെന്ന് ഇന്ന് പരസ്പരം കൈകള്‍കോര്‍ത്ത് ഞങ്ങള്‍ വാക്ക് നല്കി. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും അഭ്യുദയകാംക്ഷികളുടേയും സ്നേഹവും പിന്തുണയും ഈ ദിവസത്തെ കൂടുതല്‍ മനോഹരമാക്കി. ഞങ്ങളുടെ ജീവിതത്തിലെ സുപ്രധാനമായൊരു യാത്രയ്ക്ക് ഒപ്പം നിന്ന എല്ലാവര്ക്കും നന്ദി.''- വിവാഹം സ്ഥിരീകരിച്ച് കോഹ്ലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."