കൊടുമുടികള്‍
ഹിമാലയം
ഹിമം എന്നാല്‍ മഞ്ഞ്. മഞ്ഞിന്റെ വീട് എന്നാണ് ഹിമാലയം എന്ന വാക്കിന്റെ അര്‍ഥം. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പര്‍വതനിരയായ ഹിമാലയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയും ടിബറ്റന്‍ ഫലകത്തെയും വേര്‍തിരിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികപരവുമായ വൈവിധ്യത്തിന്റെ മുഖ്യ ഹേതുവായ പര്‍വത നിര കൂടിയാണ് ഹിമാലയം.
ഭൂമിയിലെ ഏറ്റവും വലിയ പര്‍വതനിരയായ ഹിമാലയത്തിലാണ് ലോകത്തെ വലിയ കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നത്. എവറസ്റ്റ്, കെ.2 (പാകിസ്താന്റെ ഉത്തര മേഖല) എന്നിവ ഇതില്‍പെടുന്നു. അകോന്‍കാഗ്വയാണ് ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി. ഇതിന്റെ ഉയരം 6,962 മീറ്ററാണ്. 7,200 മീറ്ററിനു മുകളില്‍ ഉയരമുള്ള 100ല്‍ കൂടുതല്‍ കൊടുമുടികളും ഹിമാലയത്തിലുണ്ട്.
ഭൂട്ടാന്‍,ചൈന,ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ ആറ് രാജ്യങ്ങളിലായി ഹിമാലയം പടര്‍ന്നുകിടക്കുന്നു. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടങ്ങളുടെ ഉല്‍ഭവസ്ഥാനവും ഇതിലാണ്. സിന്ധു, ഗംഗ, ബ്രഹ്മപുത്ര, യാങ്ങ്‌സെ എന്നിവയാണീ നദികള്‍, 130 കോടി ജനങ്ങള്‍ ഹിമാലയന്‍ നദീതടങ്ങളെ ആശ്രയിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. പടിഞ്ഞാറ് സിന്ധൂ നദീതടം മുതല്‍ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തില്‍ ഹിമാലയം വ്യാപിച്ചു കിടക്കുന്നു.
എവറസ്റ്റ് കൊടുമുടി
ലോകത്തിലെ സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് ഹിമാലയപര്‍വതനിരകളില്‍ നേപ്പാള്‍, ചൈന അതിര്‍ത്തിയിലാണ് സ്ഥിതിചെയ്യുന്നത്. 1865ല്‍ ബ്രിട്ടിഷ് സര്‍വേയറും ആര്‍മി ഓഫിസറുമായിരുന്ന സര്‍ ആന്‍ഡ്രൂവോ, മുന്‍ഗാമിയായിരുന്ന കേണല്‍ സര്‍ ജോര്‍ജ് എവറസ്റ്റിന്റെ പേരില്‍നിന്നാണു ഈ കൊടുമുടിക്ക് പേരിട്ടത്. നേപ്പാളി ഭാഷയില്‍ സഗര്‍മാതാ എന്നും സംസ്‌കൃതത്തില്‍ ദേവഗിരി എന്നും ടിബറ്റന്‍ ഭാഷയില്‍ ചോമോലുങ്മ എന്നും പേരുണ്ടണ്ട്. സമുദ്രനിരപ്പില്‍നിന്നു 8849 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടുമുടി 1953ല്‍ മേയ് 29ന് എഡ്മണ്ടണ്ട് ഹിലാരി, ടെന്‍സിങ് നോര്‍ഗേ എന്നിവരാണ് ആദ്യമായി കീഴടക്കിയത്. 1961ലെ ഉടമ്പടിപ്രകാരമാണ് എവറസ്റ്റ്, ചൈനയും നേപ്പാളുമായി പങ്കിടുന്നത്.
ഒളിമ്പസ് മോണ്‍സ്
സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഒളിമ്പസ് മോണ്‍സ്. ചൊവ്വയിലാണ് ഈ പര്‍വതം സ്ഥിതിചെയ്യുന്നത്. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 27 കിലോമീറ്റര്‍ ഉയരമാണിതിന് (എവറസ്റ്റിനേക്കാള്‍ ഏതാണ്ടണ്ട് മൂന്ന് മടങ്ങ് ഉയരം). 550 കിലോമീറ്റര്‍ വീതിയുണ്ടണ്ട് ഒളിമ്പസ് മോണ്‍സിന്. ചൊവ്വയിലെ അഗ്‌നിപര്‍വതങ്ങളില്‍ പ്രധാനപ്പെട്ടത് കൂടിയാണിത്.
കവചിത അഗ്‌നിപര്‍വതങ്ങളില്‍പ്പെട്ടതാണ് ഒളിമ്പസ് മോണ്‍സ്. ഉരുകിയ ലാവകൊണ്ടണ്ടു മൂടിയതിനാലാണ് ഇതിനെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1972ല്‍ മാരിനര്‍ 9 നടത്തിയ നിരീക്ഷണങ്ങളാണ് ഒളിമ്പസ് മോണ്‍സിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തു കൊണ്ടണ്ടുവന്നത്. 2004 ലെ മാര്‍സ് എക്‌സ്പ്രസ് ദൗത്യം ഈ കൊടുമുടിയുടെ ഒട്ടേറെ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ വിജയിച്ചു.
പശ്ചിമഘട്ടം
കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ 188 താലൂക്കുകളിലായി 1,64,280 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്നു പശ്ചിമഘട്ടം. താപ്തി നദി മുതല്‍ കന്യാകുമാരി വരെ1500 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്നു ഈ പ്രദേശം. ഏകദേശം 25കോടി ജനതയുടെ ജീവിതവും ആവാസകേന്ദ്രവും പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ലോകത്തിലെ 35 സുപ്രധാന ജൈവവൈവിധ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് എന്ന പ്രത്യേകതയും പശ്ചിമഘട്ടത്തിനുണ്ടണ്ട്. ഇന്ത്യയില്‍ മാത്രം കാണുന്ന നിരവധി ഇനം സസ്യജീവജാലങ്ങളുടെ ആവാസകേന്ദ്രമായ പശ്ചിമഘട്ടം ഒട്ടേറെ നദികളുടെ പ്രഭവസ്ഥാനം കൂടിയാണ്. നമ്മുടെ നിലനില്‍പ്പിനാവശ്യമായ ജലവും മഴയും പ്രകൃതിവിഭവങ്ങളും ശുദ്ധവായുവരെ പ്രധാനം ചെയ്യുന്ന ഈ വിശാലമലനിരകള്‍ ജൈവവൈവിധ്യ സമ്പന്നതയ്‌ക്കൊപ്പം നിരന്തര ഭീഷണി കൂടി ഇന്ന് നേരിടുന്നുണ്ടണ്ട്.
പ്രകൃതിയും അതിനെ ചൂഷണം ചെയ്യുന്ന മനുഷ്യനും തമ്മിലുള്ള നിരന്തര സമരത്തിന്റെ യുദ്ധഭൂമിയാണ് ഇന്ന് പശ്ചിമഘട്ടം. ഈ ജൈവസമ്പന്ന മേഖലയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം നിലനില്‍പ്പിന് നാള്‍ക്കുനാള്‍ ഭീഷണിയുയര്‍ത്തുന്നുണ്ട്. കാട് ഇല്ലാതാകുന്നു. പുഴ മരിച്ചുതുടങ്ങുന്നു. കാട്ടിലേക്കുള്ള വഴിയുടെ വീതിയേറുന്നു. കാട്ടുമൃഗങ്ങള്‍ പുതിയ വാസസ്ഥലം തേടി പോകുന്നു. ഓരോ മഴയ്ക്കുമൊപ്പം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടണ്ടാകുന്നു. കാല്‍ക്കീഴില്‍ നിന്ന് മണ്ണും മലയും പാറക്കൂട്ടങ്ങളും അകന്നുമാറുമ്പോള്‍ ഓര്‍ക്കുക. പശ്ചിമഘട്ടം അപകടഘട്ടത്തിലൂടെയുള്ള യാത്രയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."