ഖത്തര്‍ ദേശീയ ദിനത്തില്‍ ക്രിക്കറ്റ് മത്സരവും
ദോഹ: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ അന്താരാഷ്ട്ര താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഖത്തര്‍ സ്റ്റാര്‍ ഇലവനും ഏഷ്യന്‍ സ്റ്റാര്‍സ് ഇലവനും തമ്മില്‍ ഏറ്റുമുട്ടുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 15, 17, 18 തിയ്യതികളിലാണ് ടൂര്‍ണമെന്റ് നടക്കുക. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെ നടക്കുന്ന ടൂര്‍ണമെന്റ് കാണാന്‍ 15, 17 തിയ്യതികളില്‍ ടിക്കറ്റുണ്ടാകും. ദേശീയ ദിനത്തില്‍ സൗജന്യമായി കളി കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
വി.ഐ.പി ഗോള്‍ഡ് -100, ഗോള്‍ഡ് 35, സില്‍വര്‍ 15 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഏഷ്യന്‍ ടൗണിന്റേയും ലേബര്‍ സിറ്റിയുടേയും നടത്തിപ്പുകാരായ ഇബ്‌ന് അജ്യാന്‍ പ്രൊജക്ട്‌സിന്റെ നേതൃത്വത്തില്‍ പ്രൊ ഇവന്റ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് നടത്തുക. ഇന്ത്യയില്‍ നിന്നും ലക്ഷ്മിപതി ബാലാജിയും എസ് ബദരീനാഥുമാണ് ടൂര്‍ണമെന്റില്‍ കളിക്കാനെത്തുക. പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും വഹാബ് റിയാസ്, ഫവാദ് ആലം, മിസ്ബാഹുല്‍ ഹഖ്, സല്‍മാന്‍ അജ്മല്‍, ഉമര്‍ ഗുല്‍, കംറാന്‍ അക്മല്‍, സല്‍മാന്‍ ഭട്ട്, സാമി അസ്‌ലം, ഇമാമുല്‍ ഹഖ്, വസീഫ് ജാഫര്‍, ടി ദില്‍ഷന്‍, ദില്‍ഹാര ഫെര്‍നാഡോ, മെഹറൂഫ്, ജീവന്‍ മെന്‍ഡിസ്, തമീം ഇഖ്ബാല്‍ ഏലിയാസ് സണ്ണി, അറഫാത്ത് സണ്ണി, ഇനാമുല്‍ ഹഖ് തുടങ്ങിയവരാണ് ഖത്തറിലെത്തുക. താരങ്ങള്‍ ഇരുടീമുകളിലുമായി കളിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഖത്തര്‍ സ്റ്റാര്‍സ് ടീമില്‍ സി.എച്ച് ഇഖ്ബാല്‍, കമറാന്‍ ഖാന്‍, തമൂര്‍ സജ്ജാദ്, റിസ്‌ലാന്‍ ഇഖ്ബാര്‍, സഹീര്‍ ഇബ്രാഹിം, ഇനാമുല്‍ ഹഖ്, നദീം അസ്‌ലം, ഇംറാന്‍ അഷറഫ്, ഫൈസല്‍ ഖാന്‍, മുഹമ്മദ് തന്‍വീര്‍, നൗമാന്‍ സര്‍വാര്‍, അസ്‌ലിം അലി, ആഖിബ് ജാവേദ്, അവൈസ് മാലിക്, ഖുറം ശഹസാദ്, ഉശാന്ത മദുശന്‍ക, ഇക്‌റാമുല്ല ഖാന്‍, മുഹമ്മദ് മുറാദ് എന്നിവര്‍ അണിനിരക്കും.
ഏഷ്യന്‍ സ്റ്റാര്‍ ടീമില്‍ വഹാബ് റിയാസ്, ഫവാസ് ആലം, മിസ്ബാഹുല്‍ ഹഖ്, സല്‍മാന്‍ അജ്മല്‍, ഉമര്‍ ഗുല്‍, കമറാന്‍ അകമല്‍, സല്‍മാന്‍ ഭട്ട്, സാമി അസ്‌ലിം, ഇമാമുല്‍ ഹഖ്, വസീഫ് ജാഫര്‍, എസ് ബദരീനാഥ്, ടി ദില്‍ഷാന്‍, ദില്‍ഹാറ ഫെര്‍നാഡോ, ഏലിയാസ് സണ്ണി, അറഫാത്ത് സണ്ണി, ഇനാമുല്‍ ഹഖ് എന്നിവര്‍ പങ്കെടുക്കും.
കളി കാണാനുള്ള ടിക്കറ്റുകള്‍ ഇന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ്, ഫില്ലി കഫേ, ടുഡേയ്‌സ് ഫാഷന്‍, ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയം ഗേറ്റ് നമ്പര്‍ വണ്‍ എന്നിവിടങ്ങളില്‍ ലഭിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രാലയം പബ്ലിക്ക് റിലേഷന്‍സ് ഓഫിസര്‍ ലഫ്. മുഹമ്മദ് അലി അല്‍ മുറൈസിഖ്, ആഭ്യന്തര മന്ത്രാലയം കമ്മ്യൂണിറ്റി റീച്ച് ഔട്ട് ഓഫിസര്‍ കോര്‍ഡിനേറ്റര്‍ ഫൈസല്‍ അല്‍ ഹുദവി, ഇബ്‌നു അജ്യാന്‍ പ്രൊജക്ട്‌സ് സാലിം അല്‍ ഫുഹൈദ്, ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷനിലെ മന്‍സൂര്‍ അഹമ്മദ്, പ്രൊ ഇവന്റ് സി ഇ ഒ സജ്ജാദ് ഹുസൈന്‍ ഹുസൈന്‍ ചൗധരി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."