ഖത്തറില്‍ വന്‍തോതില്‍ വികസന പദ്ധതികള്‍
ദോഹ: പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാലിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയതോതില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. വരുന്ന നാലുവര്‍ഷത്തിനുള്ളില്‍ 32,855 അടിസ്ഥാന സൗകര്യവികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വദേശികള്‍ താമസിക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ചാവും വികസനപദ്ധതികള്‍ നടപ്പാക്കുക. ഇതില്‍ 24,284 പദ്ധതികള്‍ ഇപ്പോള്‍ സ്വദേശികള്‍ താമസിച്ചുവരുന്ന മേഖലകളിലാണ് നടപ്പാക്കുന്നത്. 8,571 പദ്ധതികള്‍ സ്വദേശികള്‍ക്കു വില്ലകള്‍ നിര്‍മിച്ചു നല്‍കുന്നതിനു ഭൂമി അനുവദിച്ചിരിക്കുന്ന 14 മേഖലകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കും.
റോഡ് വികസനം, അഴുക്കുചാല്‍ നവീകരണം, വൈദ്യുത കേബിളുകളും കുടിവെള്ള പൈപ്പുകളും മാറ്റിസ്ഥാപിക്കല്‍, മഴവെള്ളം ഒഴുക്കിമാറ്റാനുള്ള സംവിധാനം, സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണം, വില്ലകള്‍ പുതുക്കല്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. മൂന്നുവര്‍ഷത്തിനിടെ 18 സ്വദേശി പാര്‍പ്പിടമേഖലകള്‍ കേന്ദ്രീകരിച്ച് 22,466 അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് അശ്ഗാല്‍ പൂര്‍ത്തീകരിച്ചത്. ഇതില്‍ 20,637 പദ്ധതികള്‍ നിലവിലുള്ള പാര്‍പ്പിടമേഖലകളില്‍ നടപ്പാക്കിയ വികസനങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."