റിയാദില്‍ അതിശൈത്യം; തണുത്തു വിറച്ച് തൊഴിലാളികള്‍
ജിദ്ദ: റിയാദില്‍ ശൈത്യത്തിനും തണുത്തുറഞ്ഞ ശീതകാറ്റിനും ശക്തിയേറിയതോടെ പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ ദുരിതത്തിലായി. ഒരാഴ്ചയിലേറെയായി മിത ശീതകാലാവസ്ഥയായിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ പകല്‍ താപനില 17 ഡ്രിഗ്രിയില്‍ താഴെയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ റിയാദിലും പരിസര പ്രദേശങ്ങളിലും താപനില നാല് ഡിഗ്രിവരെ താഴ്ന്നു. ശീത കാറ്റിനൊപ്പം പൊടിപടലങ്ങളും ഉയര്‍ന്നത് രാവിലെ ജോലിക്ക് പോയവരെയും സ്കൂള്‍ വിദ്യാര്‍ഥികളെയും ബാധിച്ചു. ഇന്നു പകലും അന്തരീക്ഷ താപനില താഴ്ന്ന നിലയിലാണ്. സഊദിയിലെ പല പ്രവിശ്യകളിലും ഇന്നലെ ചാറ്റല്‍ മഴയും അനുഭവപ്പെട്ടു.
വരും ദിവസങ്ങളില്‍ ഒരു മാസം വരെ അതിശൈത്യത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. അല്‍ ജൗഫ്, ഹായില്‍, ഖമീസ് മുഷൈത് എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ അന്തരീക്ഷ താപം കുറയാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ റിയാദില്‍ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഉണ്ടായില്ല. മഴ പെയ്യാത്ത സാഹചര്യത്തില്‍ അതിശൈത്യം കുറയാനാണ് സാധ്യത. റിയാദില്‍ ഇന്ന് പകല്‍ താപനില 22 ഡിഗ്രയായിരുന്നു. രാത്രിയും പുലര്‍ച്ചെയും താപനില കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതേ സമയം ഇത്തവണത്തെ ശൈത്യം മാര്‍ച്ച 21 വരെ നീണ്ട് നില്ക്കും എന്നാണ് അറബ് യൂണിയന് ഫോര്‍ അസ്ട്രോണമി ആന്റ് സ്പേസ് സയന്‍സസ് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."