അപകടരഹിത കൊഴിഞ്ഞാമ്പാറ പദ്ധതി ശ്രദ്ധയാകര്‍ഷിക്കുന്നു
കൊഴിഞ്ഞമ്പാറ: കിഴക്കന്‍ മേഖലയില്‍ അപകടങ്ങള്‍ കൂടുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ 'അപകടരഹിത കൊഴിഞ്ഞാമ്പാറ' പദ്ധതി ശ്രദ്ധയാകര്‍ഷിക്കുന്നു.
പദ്ധതിയുടെ ഭാഗമായി പ്രധാന അപകടമേഖലകളായ മേനോന്‍പാറ, നീലങ്കാച്ചി, അത്തിക്കോട് തുടങ്ങിയ ഭാഗങ്ങളിലടക്കം അഹല്യ ഫൗണ്ടേഷന്റെ സഹായത്തോടെ 14 അപകട സാധ്യത മുന്നിറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നിരവധി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. അപകടങ്ങള്‍ കൂടുതല്‍ നടക്കാറുള്ള ഭാഗത്ത് പൊലിസിനെ നിയോഗിക്കുകയും എഫ്.എം റോഡിയോയിലൂടെ ട്രാഫിക് നിയമ സന്ദേശങ്ങള്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ഏപ്രിലില്‍ നടന്ന ഒന്‍പത് റോഡ് അപകടങ്ങളില്‍ രണ്ടുപേര്‍ മരിക്കുകയും ഏഴുപേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപകല്‍പന ചെയ്ത പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയതില്‍ പിന്നെ അപകടങ്ങള്‍ കുറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കുന്നു. കര്‍ശന ലൈസന്‍സ്, ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ് പരിശോധനയും മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."