HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകര്‍ക്കായി സെബാസ്റ്റ്യന്‍ പോള്‍ വക്കാലത്ത് നല്കി
backup
December 13 2017 | 02:12 AM
കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെയും പൊലിസ് നടപടിയെയും കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിഷന് മുന്‍പാകെ മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. സെബാസ്റ്റ്യന്‍ പോളും ലിസമ്മ ജേക്കബും വക്കാലത്ത് നല്കി.
ഇവരുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പത്രിക, രേഖകള്‍ മുതലായവ സമര്‍പ്പിക്കുന്നതിനു വേണ്ടി ഒരാഴ്ച സമയം അനുവദിച്ചു.
സിറ്റിങ്ങില്‍ സീനിയര്‍ ഗവ. പ്ലീഡര്‍ പി.കെ. ബാബു , കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് വേണ്ടി അഡ്വ. ഗണേശ് ചന്ദ്രന്, കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന് വേണ്ടി അഡ്വ. ഹരികുമാര്‍, പൊലിസ് പ്രതിനിധി സി.ഐ വിമല്‍ വി.എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."