15 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്; ഇന്നുകൂടി പേരു ചേര്‍ക്കാം
തിരുവനന്തപുരം: എട്ട് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍ പട്ടികയില്‍ തിരുത്തലിനും പേര് ഉള്‍പ്പെടുത്തുന്നതിനും ഇന്ന് കൂടി അവസരമുണ്ടാവുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും എറണാകുളം ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ വാര്‍ഡിലും പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡിലും കാസര്‍കോട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം വാര്‍ഡിലുമുള്ള വോട്ടര്‍ പട്ടികയിലാണ് പേരുചേര്‍ക്കാവുന്നത്.
അപേക്ഷകള്‍ ഓണ്‍ലൈനായി ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി ല്‍ സമര്‍പ്പിക്കാം. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള യോഗ്യതാ തിയതിയായ 2017 ജനുവരി ഒന്നിനോ അതിനുമുന്‍പോ അപേക്ഷകര്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം. ഡിസംബര്‍ 21ന് പുതുക്കല്‍ പൂര്‍ത്തിയാക്കി 22ന് അന്തിമപട്ടികയുടെ സപ്ലിമെന്ററിയായി മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കമ്മിഷന് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."