ആള്‍ക്കൂട്ട കൊലപാതകം: ഇരകളുടെ ബന്ധുക്കള്‍ക്ക് സമസ്തയുടെ സാന്ത്വനം
കോഴിക്കോട്: ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായവരുടെ കുടുംബത്തിന് സമസ്തയുടെ സാന്ത്വന സ്പര്‍ശം.
പശുവിന്റെ പേരില്‍ ഗോരക്ഷകരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശി ഉമര്‍ഖാന്റെ മക്കളായ മെഹ്‌നയും മഖ്‌സൂദും ഹരിയാനയിലെ മേവാത്തില്‍ ട്രെയിനില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരന്‍ ഹാഫിസ് ഖസാമുമാണ് ഇന്നലെ ഉച്ചയോടെ സമസ്തയുടെ ആസ്ഥാനത്തെത്തിയത്.
തങ്ങളുടെ കുടുംബങ്ങള്‍ നേരിട്ട ഭീകരത സമസ്ത നേതാക്കളായ ഉമര്‍ ഫൈസി മുക്കം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.സി മായിന്‍ ഹാജി എന്നിവരുമായി അവര്‍ പങ്കുവച്ചു.
ഉമര്‍ഖാന്റെ കുടുംബത്തിന് സമസ്ത ദഅ്‌വത്തിനൊരു കൈത്താങ്ങ് ഫണ്ടില്‍നിന്ന് ഒരുലക്ഷം രൂപ കൈമാറി. യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസര്‍ സി.കെ സുബൈറും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
തുടര്‍ന്നു ജെ.ഡി.ടി കാംപസും സന്ദര്‍ശിച്ച് വൈകിട്ടോടെ ട്രെയിനില്‍ ഇവര്‍ സ്വദേശത്തേക്കു തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."