HOME
DETAILS

ആദിവാസികള്‍ക്ക് പരമ്പരാഗത നാട്ടറിവുകള്‍ നഷ്ടപ്പെടുന്നതായി പഠനം

  
backup
December 13 2017 | 02:12 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%be

തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസികള്‍ക്ക് പരമ്പരാഗത നാട്ടറിവുകള്‍ നഷ്ടപ്പെടുന്നതായി പഠനം. സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി ഗവേഷണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പശ്ചിമഘട്ട ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരളയിലെ സി.വി രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് ആണ് പഠനം നടത്തിയത്. പാരമ്പര്യാര്‍ജിത വിജ്ഞാന ശോഷണത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടുള്ള പഠനം ഇന്ത്യയില്‍തന്നെ ആദ്യത്തേതാണ്.
കേരളത്തിലെ ആദിവാസികള്‍ക്ക് പരമ്പരാഗതമായി കൈമാറി കിട്ടിയതാണെന്ന് കരുതിയിരുന്ന അമൂല്യമായ പല അറിവുകളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.
എട്ട് ഗോത്രവിഭാഗങ്ങളിലായി നടത്തിയ പഠനത്തില്‍ ആശങ്കയുളവാക്കുംവിധം തീവ്രമാണ് ഈ ശോഷണമെന്ന് വ്യക്തമാക്കുന്നുണ്ട്. വയനാട്ടിലെ കുറിച്യര്‍, കാട്ടുനായ്ക്കര്‍, നിലമ്പൂരിലെ ചോലനായ്ക്കര്‍, പണിയര്‍, പാലക്കാട് അധിവസിക്കുന്ന ഇരുളര്‍, കുറുമ്പര്‍, കൊല്ലത്തെ കാണിക്കാര്‍, മലപണ്ടാരം എന്നീ വിഭാഗങ്ങളാണ് പഠനവിധേയമായത്.
ഇവര്‍ക്കുണ്ടെന്ന് ഇത്രയും കാലം കരുതപ്പെട്ടിരുന്ന അറിവുകള്‍ ഇപ്പോള്‍ ഉണ്ടോ ഇല്ലയോ എന്ന് ഉത്തരം നല്‍കാവുന്ന വിധത്തില്‍ ലളിതമായി തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് വിവരശേഖരണം നടത്തിയത്. ഈ വിവരങ്ങള്‍ ശാസ്ത്രീയമായി തിട്ടപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്തു.
തേന്‍ ശേഖരണം, വിവിധ ഔഷധസസ്യങ്ങളുടെയും പ്രയോഗങ്ങളുടെയും അറിവ്, നെല്‍വയലിലെ ചാഴിയുടെ പ്രതിരോധം, ഭക്ഷ്യയോഗ്യമായ കിഴങ്ങുകളും ഇലകളും കൂണുകളും കണ്ടെത്തല്‍, മഴമഞ്ഞള്‍, ചെമ്പരത്തിനെല്ല് മുതലായവയുടെ ആരാധന, കൂട നിര്‍മാണം, വിഷചികിത്സ, വിവിധ ഗോത്രകലകള്‍, കരകൗശലം തുടങ്ങിയവയിലെ അറിവുകളാണ് ചോദ്യാവലിയില്‍ വിഷയമാക്കിയത്.
10-25 വയസുവരെ, 25-50 വയസുവരെ, 50 വയസിനു മുകളില്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അറിവിന്റെ മൂല്യം രേഖപ്പെടുത്തിയത്. യുവജനങ്ങളില്‍ പ്രത്യേകിച്ച് പുരുഷന്മാരിലാണ് പാരമ്പര്യാര്‍ജിത വിജ്ഞാനശോഷണം ഏറെ കണ്ടുവരുന്നതെന്ന് പഠനം വ്യക്തമാക്കി. ഈ അറിവുകളില്‍ പകുതിയിലേറെ കൈമോശം വന്നത് കുറുമ്പ, കുറിച്യ വിഭാഗങ്ങള്‍ക്കാണ്. 33 ശതമാനം നഷ്ടമുണ്ടായത് ചോലനായ്ക്കര്‍, മലപണ്ടാരം വിഭാഗങ്ങളില്‍.
കാണി, കാട്ടുനായ്ക്കര്‍ ഗോത്രങ്ങള്‍ക്ക് 40,45 ശതമാനം വിജ്ഞാനഷ്ടം സംഭവിച്ചു. ഗോത്രവിഭാഗങ്ങളില്‍ പാരമ്പര്യാര്‍ജിത വിജ്ഞാനം മുന്‍പും ഇപ്പോഴും ഏറ്റവും ചെറിയ അളവില്‍ ഉള്ളത് മലപണ്ടാരം വിഭാഗത്തിനാണ്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തില്‍ അധിവസിക്കുന്ന ഗോത്രവിഭാഗങ്ങളെന്ന നിലയിലാണ് പാരമ്പര്യാര്‍ജിത വിജ്ഞാനസഞ്ചയത്തെക്കുറിച്ച് പഠനം നടത്തിയതെന്ന് സി.വി രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് മേധാവി ഡോ. ജയശങ്കര്‍ ആര്‍. നായര്‍ പറഞ്ഞു. ഇവരുടെ വിജ്ഞാനശോഷണം ഭൗമപൈതൃക കേന്ദ്രങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പിനുതന്നെ ഹാനികരമാണ്. വി. സരോജ് കുമാര്‍, എന്‍.പി സൂരജ്, എം. സോമശേഖരന്‍ പിള്ള, രാം ഭുജ് എന്നിവരും പഠനത്തില്‍ പങ്കാളികളായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago