നാണയപ്പെരുപ്പം വര്‍ധിക്കുന്നതായി ആര്.ബി.ഐ
മുംബൈ: ഇന്ധന വില, പച്ചക്കറി, മുട്ട തുടങ്ങിയവയുടെ വില കൂടിയതും കാരണം നാണയപ്പെരുപ്പം 4.88 ശതമാനമായി വര്‍ധിച്ചുവെന്ന് ആര്.ബി.ഐ. കഴിഞ്ഞ ഒക്ടോബറില്‍ ഇത് 3.58 ആയിരുന്നു. 15 മാസത്തെ വര്‍ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
പണപ്പെരുപ്പവും സാമ്പത്തിക രംഗത്തെ കമ്മിയും കഴിഞ്ഞ ആഴ്ചതന്നെ വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് പണനയത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും അത് ആറ് ശതമാനത്തില്‍ തുടരാനും റിസര്‍വ് ബാങ്ക് തീരുമാനിക്കുകയായിരുന്നു.
പണ നയവുമായി ബന്ധപ്പെട്ട് ആര്.ബി.ഐ ഗവര്‍ണര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ റിവ്യൂ മീറ്റിങ്ങില്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 4.3 ശതമാനത്തില്‍ നിന്ന് 4.7 ശതമാനമായി പണപ്പെരുപ്പം ഉയര്‍ന്നതായി വിലയിരുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 5.5 ശതമാനമായിട്ടാണ് ഉയര്‍ന്നിരുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് 6.7 ശതമാനം വളര്‍ച്ചയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അത് തുടര്‍ച്ചയായി താഴോട്ട് പോകുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്.
ബജറ്റിനുമുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതായ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."