ദുബൈ സൂപ്പര്‍ സീരീസിന് ഇന്ന് തുടക്കം
ദുബൈ: വര്‍ഷത്തിലെ അവസാന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളിലൊന്നായ ദുബൈ സൂപ്പര്‍ സീരീസിന് ഇന്ന് തുടക്കം. ഇന്ത്യന്‍ താരങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ടൂര്‍ണമെന്റാണിത്. സൂപ്പര്‍ താരങ്ങളായ പി.വി സിന്ധുവും കിദംബി ശ്രീകാന്തും കിരീടനേട്ടത്തിനായിട്ടാണ് കളത്തിലിറങ്ങുന്നത്.
പുരുഷ-വനിതാ റാങ്കിങില്‍ ആദ്യ എട്ടില്‍ ഉള്ളവരാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത് എന്നത് ഓരോ മത്സരത്തിന്റെയും കാഠിന്യം മനസിലാക്കി തരുന്നതാണ്. സിന്ധുവിനും ശ്രീകാന്തിനും ആദ്യ മത്സരത്തില്‍ കടുത്ത എതിരാളികളാണ്.
സിന്ധുവിന് ചൈനയും ഹി ബിങ്ജാവോയാണ് എതിരാളി. ശ്രീകാന്തിന് ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ എക്സല്സനും. ഇരുവരും മികച്ച ജയങ്ങളോടെയാണ് ടൂര്‍ണമെന്റിനിറങ്ങുന്നത്. സിന്ധു ഇന്ത്യന്‍ ഓപണ്‍, കൊറിയ ഓപണ്‍ കിരീടങ്ങള്‍ ഈ സീസണില്‍ നേടിയിട്ടുണ്ട്. ഗ്ലാസ്ഗോയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും സിന്ധു നേടിയിരുന്നു.
അതേസമയം ശ്രീകാന്ത് ഒരു സീസണില്‍ നാലു സൂപ്പര്‍ സീരിസ് കിരീടങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം ഈ വര്‍ഷം സ്വന്തമാക്കിയിരുന്നു. ഇന്തോനേഷ്യ ഓപണ്‍, ആസ്ത്രേലിയന്‍ ഓപണ്‍, ഡെന്മാര്ക്ക് ഓപണ്‍, ഫ്രഞ്ച് ഓപണ്‍ കിരീടങ്ങളാണ് താരം സ്വന്തമാക്കിയത്. ഈ ടൂര്‍ണമെന്റുകള്‍ക്ക് ശേഷം പരുക്കിന്റെ പിടിയിലായ ശ്രീകാന്ത് ഒരുമാസത്തെ വിശ്രമത്തിന് ശേഷമാണ് ദുബൈയില്‍ കളിക്കാനിറങ്ങുന്നത്.
നേരത്തെ ടൂര്‍ണമെന്റിന്റെ സെമിയില്‍ എത്തിയിട്ടുണ്ട് സിന്ധു. ഗ്രൂപ്പ് എയില്‍ അകാനെ യമാഗുച്ചി, സയാകോ സാറ്റോ എന്നിവര്‍ക്കൊപ്പമാണ് താരം. ഇരുവരും കന്നികിരീടമാണ് ടൂര്‍ണമെന്റില്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."