HOME
DETAILS
MAL
ധോണി 10,000 ക്ലബിലേക്ക്
backup
December 13 2017 | 03:12 AM
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് 10,000 റണ്‍സ് ക്ലബിലേക്ക്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 109 റണ്‍സ് നേടാനായാല്‍ താരത്തിന് 10,000 ഏകദിന റണ്‍സ് എന്ന മാന്ത്രിക നേട്ടം സ്വന്തമാക്കാനാവും. അങ്ങനെയെങ്കിലും 10,000 ക്ലബിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ധോണിക്ക് സ്വന്തമാക്കാം.
നേരത്തെ സച്ചിന് ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഏകദിനത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ നാലാമനാണ് ധോണി. 781 റണ്‍സാണ് ധോണി ഇതുവരെ നേടിയത്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ നിന്നായി താരം 10,000 റണ്‍സ് തികയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."