ഊര്‍ജസ്വലരാകാം ഊര്‍ജ സംരക്ഷണത്തിന്
ഡിസംബര്‍ 14 ദേശീയ ഊര്‍ജസംരക്ഷണ ദിനം
നിത്യജീവിതത്തില്‍ വെള്ളം,വായു, പാര്‍പ്പിടം, ആഹാരം എന്നിവ പോലെ ഒഴിവാക്കാനാവാത്തതായി വൈദ്യുതി മാറിയിരിക്കുന്നു. വൈദ്യുതിയില്ലാത്ത ഒരു ദിവസത്തെപ്പറ്റി ചിന്തിക്കാനേ കഴിയില്ല. മനുഷ്യ ജീവിതത്തെ അടിമുടി മാറ്റിമറിക്കാന്‍ വൈദ്യുതിയുടെ കണ്ടണ്ടുപിടിത്തത്തിന് സാധിച്ചിട്ടുണ്ട്. വീടുകള്‍, ഓഫിസുകള്‍, വ്യവസായശാലകള്‍,വാണിജ്യ സ്ഥാപനങ്ങള്‍, കാര്‍ഷിക മേഖല എന്നിവിടങ്ങളിലെല്ലാം വൈദ്യുതിയുടെ ആധിപത്യമുണ്ടണ്ട്. വൈദ്യുതോര്‍ജത്തെ വളരെ എളുപ്പത്തില്‍ താപോര്‍ജമായും പ്രകാശോര്‍ജമായും യാന്ത്രികോര്‍ജമായും മാറ്റാന്‍ സാധിക്കും എന്നതാണ് വൈദ്യുതിയുടെ ഏറ്റവും വലിയ ഗുണം.
കേരളത്തിലെ ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം ഏകദേശം 70 ദശലക്ഷം യൂനിറ്റിന് മുകളിലാണ്. വേനല്‍ക്കാലത്തും ഉല്‍സവനാളുകളിലും ഇതിനേക്കാള്‍ വര്‍ധിക്കുന്നു. എന്നാല്‍ ശരാശരി വൈദ്യുതി ഉല്‍പ്പാദനം ഇതിന്റെ 30 ശതമാനത്തോളം മാത്രമാണ്. ബാക്കി ആവശ്യമുള്ളവ കൂടിയ തുകക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഗ്രിഡില്‍നിന്നുമാണ് വാങ്ങുന്നത്.
വൈദ്യുതിയുടെ കഥ
പ്രാചീനകാലത്തെ ശാസ്ത്രജ്ഞന്മാരുടെ ഓരോ പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണ് വൈദ്യുതിയുടെ കണ്ടണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. വൈദ്യുതിയുടെ ചരിത്രം ആരംഭിക്കുന്നത് ബി.സി 600 ലാണ്. തുര്‍ക്കിയിലെ തെയില്‍സ് എന്ന ഗണിതശാസ്ത്രജ്ഞന്‍ കമ്പിളിത്തുണി മരത്തിന്റെ അവശിഷ്ടമായ ആംബര്‍ എന്ന വസ്തുവില്‍ ഉരസിയപ്പോള്‍ ആംബറിന് കടലാസ്,തൂവല്‍, വൈക്കോല്‍ എന്നിവയെ ആകര്‍ഷിക്കാന്‍ കഴിയുന്നതായി കണ്ടെണ്ടത്തി. പിന്നീട് എ.ഡി.1600ല്‍ വില്യം ഗില്‍ബെര്‍ട്ട് എന്ന ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനാണ് ആംബറിന്റെ കാന്തിക സ്വഭാവത്തിന് ഇലക്ട്രിസിറ്റി എന്ന് പേരിട്ടത്.
ആംബറിന്റെ ഗ്രീക്ക് ഭാഷയിലെ പേരായ ഇലക്ട്രിക് (ഋഹലരൃേശര) എന്നതില്‍ നിന്നാണ് ഇലക്ട്രിസിറ്റി(ഋഹലരൃേശരശ്യേ)എന്ന വാക്കുണ്ടണ്ടായത്. മൂന്ന് നൂറ്റാണ്ടണ്ടുകള്‍ക്ക് ശേഷം(1791-1867)ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കിള്‍ ഫാരഡെ വൈദ്യുതിയുടെ വിവിധ ഉപയോഗത്തെ സാധ്യമാക്കി. വിപ്ലവകരമായ കണ്ടണ്ടുപിടിത്തങ്ങള്‍ നടത്തിയ മൈക്കിള്‍ ഫാരഡെയാണ് വൈദ്യുതി മോട്ടോറും വൈദ്യുതി ജനറേറ്ററും കണ്ടണ്ടുപിടിച്ചത്.
എന്താണ് വൈദ്യുതി
എല്ലാ വസ്തുക്കളും നിര്‍മിക്കപ്പെട്ടിരിക്കുന്നത് തന്മാത്രകള്‍കൊണ്ടണ്ടാണ്. മൂലപദാര്‍ഥത്തിന്റെ ഗുണത്തോടുകൂടിയ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. ഒരു തന്മാത്രയില്‍ അനേകം ആറ്റങ്ങളുണ്ടണ്ട്. ആറ്റത്തിന്റെ കേന്ദ്രത്തില്‍ ന്യൂട്രോണും പ്രോട്ടോണും സ്ഥിതിചെയ്യുന്നു. ഇതിനെ ന്യൂക്ലിയസ് എന്ന് പറയുന്നു. ആറ്റത്തിന്റെ ലക്ഷത്തില്‍ ഒരംശം മാത്രമെ ന്യൂക്ലിയസിന് വലുപ്പമുള്ളു. പ്രോട്രോണിന് പോസിറ്റീവ് ചാര്‍ജാണുള്ളത്. ന്യൂട്രോണിന് പ്രത്യേക ചാര്‍ജില്ല. ആറ്റത്തെചുറ്റിയുള്ള വലയത്തില്‍ സ്ഥിതിചെയ്യുന്ന ഇലക്‌ട്രോണുകള്‍ക്ക് നെഗറ്റീവ് ചാര്‍ജാണ്. ഒരു ആറ്റത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ഇലക്‌ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി. വൈദ്യുതിയെ കണ്ടണ്ടറിയാനും തൊട്ടറിയാനും കഴിയില്ല. ഉപകരണങ്ങള്‍ വഴി മനസിലാക്കാനേ സാധിക്കൂ. അതുപോലെ വൈദ്യുതി സംഭരിച്ചുവയ്ക്കാനും സാധ്യമല്ല. ഉത്പാദന സമയത്തുതന്നെ വൈദ്യുതി ഉപയോഗിക്കണം.
ഇലക്ട്രിക് ബള്‍ബ്
1879ല്‍ തോമസ് ആല്‍വാ എഡിസനാണ് വൈദ്യുതബള്‍ബ് കണ്ടണ്ടുപിടിച്ചത്. ഇലക്ട്രിക് ബള്‍ബിനകത്ത് അതിലോലമായ ലോഹനിര്‍മിത ഫിലമെന്റുണ്ടണ്ട്. ഇത് ഇലക്ട്രിക് സര്‍ക്യൂട്ടിന്റെ ഭാഗം കൂടിയാണ്. സ്വിച്ച് ഓണ്‍ ചെയ്താല്‍ വൈദ്യുതി അഥവാ ഇലക്‌ട്രോണ്‍ പ്രവാഹം ഈ ഫിലമെന്റില്‍കൂടി കടന്നുപോകുന്നു. അപ്പോള്‍ ഉണ്ടണ്ടാകുന്ന ഘര്‍ഷണം ഈ ഫിലമെന്റിനെ ചൂടാക്കുന്നു. ഒരു പ്രത്യേക താപനില കഴിഞ്ഞാല്‍ ഫിലമെന്റ് ചൂടുപിടിച്ച് പ്രകാശിക്കുന്നു. ഇത്തരം ബള്‍ബില്‍ വൈദ്യുതി മുഖ്യമായും താപോര്‍ജമായി നഷ്ടപ്പെടുന്നു. ഏതാണ്ടണ്ട് 10 ശതമാനം വൈദ്യുതി മാത്രമാണ് വെളിച്ചമായി മാറുന്നത്.
ട്യൂബ് ലൈറ്റ്, സി.എഫ്.എല്‍, എല്‍.ഇ.ഡി.ബള്‍ബുകള്‍
ട്യൂബ്‌ലൈറ്റുകള്‍ മെച്ചപ്പെട്ട രീതിയില്‍ വെളിച്ചം നല്‍കുന്നു. ഒരു സാധാരണ ബള്‍ബില്‍ നിന്നു ലഭിക്കുന്നതിന്റെ അമ്പത് ഇരട്ടിയിലധികം വെളിച്ചം നല്‍കാന്‍ ട്യൂബ് ലൈറ്റിന് കഴിയുന്നു. കൂടുതല്‍ വൈദ്യുതി ലാഭിക്കാനായി ഇലക്‌ട്രോണിക് ചോക്ക് ഉപയോഗിക്കാം. കണ്ണിന് ശീതളിമയുള്ള പ്രകാശമാണ് ഇവ നല്‍കുന്നത്.
കോംപാക്റ്റ് ഫഌറസന്റ് ലാംപിന് (സി.എഫ്.എല്‍) വളരെ കുറഞ്ഞ വൈദ്യുതിയേ ആവശ്യമുള്ളു. ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്ന എല്‍.ഇ.ഡി. ബള്‍ബുകള്‍ ഈ ശ്രേണിയില്‍ ഏറ്റവും കുറഞ്ഞ വൈദ്യുതിയില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവയാണ്. സി.എഫ്.എല്‍. ബള്‍ബുകളില്‍ ഉള്ളതുപോലുള്ള രാസപദാര്‍ഥങ്ങള്‍ ഇല്ലാത്തതിനാല്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉണ്ടണ്ടാക്കുന്നില്ല.
നമുക്കുചെയ്യാവുന്ന കാര്യങ്ങള്‍
♦ ആവശ്യം കഴിഞ്ഞാലുടന്‍ വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക. ഉപകരണങ്ങളിലെ വൈദ്യുത ബന്ധം റിമോര്‍ട്ട് കണ്‍ട്രോളില്‍ അല്ലാതെ സ്വിച്ച്‌ബോര്‍ഡില്‍ തന്നെ ഓഫ് ചെയ്യുക.
♦ വൈദ്യുതക്ഷമത കൂടിയതും പരിസ്ഥിതിസൗഹൃദവുമായ എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉപയോഗിക്കുക.
♦ ബള്‍ബ്, ട്യൂബ്, മറ്റ് ഉപകരണങ്ങള്‍ എന്നിവ ഇടക്ക് തുടച്ചു വൃത്തിയാക്കുക.
♦ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ നക്ഷത്രമുദ്രകളുള്ള ക്ഷമത കൂടിയ വൈദ്യുതോപകരണങ്ങള്‍ വാങ്ങുക.
♦ കൂടിയ ഉപഭോഗം ആവശ്യമുള്ള വൈകുന്നേരങ്ങളില്‍(പീക്ക് ടൈം) ഫ്രിഡ്ജ്, വാഷിങ് മെഷീന്‍,ഹീറ്റര്‍,എയര്‍കണ്ടണ്ടീഷന്‍, ഇന്‍ഡക്ഷന്‍കുക്കര്‍, വാട്ടര്‍ പമ്പ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.ഫ്രിഡ്ജ് കൂടെക്കൂടെ തുറക്കുന്നത് ഒഴിവാക്കുക. ഫ്രിഡ്ജിനുള്ളില്‍ വായുസഞ്ചാരം ലഭിക്കുന്നവിധത്തില്‍ സാധനങ്ങള്‍ വെക്കുക.
♦ ചൂടുള്ള ഭക്ഷണങ്ങള്‍ തണുത്ത ശേഷം മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
♦ വൈകുന്നേരം ആറുമണി മുതല്‍ രാത്രി 10 മണിവരെ ഫ്രിഡ്ജ് ഓഫ് ചെയ്യുക. ഇത് വൈദ്യുതി ഉപയോഗം കുറക്കുന്നതിനും ഫ്രിഡ്ജിന്റെ ആയുസ് കൂട്ടുന്നതിനും സഹായിക്കും.
♦ ട്യൂബുകള്‍ക്ക് ഇലക്‌ട്രോണിക് ചോക്കും, ഫാനുകള്‍ക്ക് ഇലക്‌ട്രോണിക് റെഗുലേറ്ററും ഉപയോഗിക്കുന്നത് ഉപഭോഗം കുറക്കും. ഫാനിന്റെ വേഗത ആവശ്യത്തിനനുസരിച്ച് കുറച്ചാല്‍ വൈദ്യുതി ലാഭിക്കാം.
♦ വൈദ്യുതി മീറ്ററിലോ അനുബന്ധ ഉപകരണങ്ങളിലോ ക്രിത്രിമം കാണിച്ച അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നതാണ് വൈദ്യുതി മോഷണം. വൈദ്യുതിമോഷണം കണ്ടണ്ടുപിടിച്ചാല്‍ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കാം. തടവും പിഴയും ലഭിക്കാം.
♦ വീട്ടിലും ഓഫിസിലും ഒരംഗത്തെ ഊര്‍ജ സംരക്ഷണ മാനേജറായി ചുമതലപ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."