പാരിസ് ഉടമ്പടി: യു.എസ് നിലപാട് തിരുത്തണമെന്ന് മാക്രോണ്‍
പാരിസ്: അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്കു മുന്നോടിയായി ഡൊണാള്‍ഡ് ട്രംപിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പാരിസ് കാലാവസ്ഥാ ഉടമ്പടി ഉപേക്ഷിച്ച നടപടി പിന്‍വലിക്കണമെന്ന് മാക്രോണ്‍ ട്രംപിനോട് ആവശ്യപ്പെട്ടു. ഇത് ചരിത്രത്തോടുള്ള ബാധ്യതയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അമേരിക്ക പാരിസ് ഉടമ്പടിയില്‍ ഒപ്പുവച്ചതാണ്. അതിനു ശേഷം ഉടമ്പടിയില്‍നിന്നു പിന്മാറാനുള്ള നീക്കം അങ്ങേയറ്റം ഹീനമാണ്.
ആഗോള താപനത്തെ കുറിച്ച് ബോധവാനായിട്ടും അതു പരിഹരിക്കാന്‍ ഒന്നും ചെയ്തില്ലെന്നുള്ള ഭാവിതലമുറയുടെ പഴി കേള്‍ക്കാന്‍ ഞാന്‍ സന്നദ്ധനല്ല. ഫ്രാന്‍സ് ഉടമ്പടിയുമായി ശക്തമായി മുന്നോട്ടുപോകും-അമേരിക്കന്‍ ചാനലായ സി.ബി.എസിനു നല്കിയ പ്രത്യേക അഭിമുഖത്തില്‍ ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി.
പാരിസ് കാലാവസ്ഥാ ഉച്ചകോടി കഴിഞ്ഞ് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചേരുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്ക് കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ലെ സെഗൂയ്ന് ദ്വീപില്‍ തുടക്കമായി.
'വണ്‍ പ്ലാനറ്റ് സമ്മിറ്റ് ' എന്ന പേരില്‍ നടക്കുന്ന ഉച്ചകോടിയില്‍, ആഗോള താപനത്തിനെതിരായ പോരാട്ടത്തെ പൊതു-സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് എങ്ങനെ പിന്തുണ നല്‍കാനാകുമെന്ന ചര്‍ച്ചയാണ് പ്രധാനമായും നടക്കുക. ചടങ്ങില്‍ പാരിസ് ഉടമ്പടിയില്‍ ഒപ്പുവച്ച അമേരിക്ക ഒഴികെയുള്ള രാഷ്ട്രങ്ങളുടെ നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."