HOME
DETAILS
MAL
മാന്‍ഹാട്ടന്‍ ആക്രമണം: പ്രതിക്ക് ഐ.എസ് ബന്ധമെന്ന്
backup
December 13 2017 | 03:12 AM
വാഷിങ്ടണ്‍: അമേരിക്കയിലെ മാന്ഹാട്ടിനു സമീപനം തിരക്കേറിയ ബസ് ടെര്‍മിനലില്‍ സ്ഫോടനം നടത്തിയ പ്രതിക്ക് ഐ.എസുമായി ബന്ധമെന്ന് ആരോപണം. പൊലിസ് പിടികൂടിയ ബംഗ്ലാദേശ് പൗരനായ അകായദുല്ല ഐ.എസ് അനുഭാവിയാണെന്ന് പൊലിസ് പറഞ്ഞു. ഐ.എസ് ആശയങ്ങളില്‍ പ്രചോദിതനായാണ് ആക്രമണം നടത്തിയതെന്ന് 27കാരനായ പ്രതി സമ്മതിച്ചതായാണു വിവരം.
തിങ്കളാഴ്ച രാവിലെയാണ് ടൈംസ് സ്ക്വയറിലെ പോര്‍ട്ട് അതോറിറ്റി ബസ് ടെര്‍മിനലില്‍ പൊട്ടിത്തെറിയുണ്ടായത്. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാരായ മൂന്നു പേര്‍ക്ക് പരുക്കേറ്റു. അകായിദുല്ലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."