ഖത്തര്‍ എയര്‍വെയ്‌സ് ദേശീയ ദിനാഘോഷം തുടങ്ങി
ദോഹ: ഖത്തര്‍ എയര്‍വെയ്‌സിന്റെ ദേശീയ ദിനാഘോഷങ്ങള്‍ ദോഹ അന്താരാഷ്ട് വിമാനത്താവളത്തിന് സമീപത്തെ പാര്‍ക്കില്‍ ആരംഭിച്ചു. ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈതിയുടെ രക്ഷാധികര്‍തൃത്വത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ ബാകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പരിപാടിയില്‍ മുതിര്‍ന്ന വ്യക്തിത്വങ്ങള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, ഖത്തര്‍ എയര്‍വെയ്‌സ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും പ്രകടമാക്കുന്ന നിരവധി പരിപാടികള്‍ അരങ്ങേറി.
ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍ സുബൈ, ഖത്തര്‍ എയറോനോട്ടിക്കല്‍ കോളെജ് ഡയറക്ടര്‍ ജനറല്‍ ശൈഖ് ജബര്‍ ബിന്‍ ഹമദ് ആല്‍ താനി, ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ നുഐമി, മിസൈമീര്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രം തലവന്‍ മേജര്‍ യൂസുഫ് അബ്ദുല്ല അല്‍ മുഹ്‌സിയ തുടങ്ങിയവര്‍ പങ്കെടുത്തു.
മൈലാഞ്ചിയിടല്‍, ഫാല്‍ക്കന്‍ ഹാന്റ്‌ലേഴ്‌സ്, പരമ്പരാഗത നൃത്തം അര്‍ദ, കരകൗശല വിദഗ്ധരും വസ്തുക്കളും, അറബിക്ക് ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ഖത്തര്‍ എയര്‍വെയ്‌സിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ വേളയില്‍ ഖത്തര്‍ എയര്‍വെയ്‌സ് ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമായാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."