സഊദിയില്‍ ഊര്‍ജ്ജ വില വര്‍ധനവിന് മന്ത്രിസഭ അംഗീകാരം നല്‍കി
ജിദ്ദ: സഊദിയില്‍ ഊര്‍ജ്ജ വില വര്‍ധനവിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ പെട്രോള്‍, ഗ്യാസ് ,വൈദ്യുതി എന്നിവക്ക് വില വര്‍ധിക്കും. സ്വദേശികളില്‍ അര്‍ഹരായവര്‍ക്ക് സബ്‌സിഡി നല്‍കുന്നതിന്റെ ഭാഗമായാണ് വിലകൂട്ടാനുള്ള തീരുമാനം. ഘട്ടംഘട്ടമായാണ് വര്‍ധനവ് നടപ്പിലാക്കുക. ഇതോടെ അടുത്ത മാസം മുതല്‍ പ്രവാസികളുടെ നിത്യോപയോഗ ചെലവ് ഗണ്യമായി വര്‍ധിക്കും.
ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് പടിപടിയായി വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം ആറായിരം യൂനിറ്റു വരെ ഓരോ യൂനിറ്റനും 18 ഹലലയും ആറായിരം യൂനിറ്റിനു മുകളിലുള്ള ഓരോ യൂനിറ്റിനും 30 ഹലല വീതവും അധികമായി വൈദ്യുതി നിരക്ക് നല്‍കേണ്ടിവരും.
സ്വദേശികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 'സ്വദേശി അക്കൗണ്ട്' സഹായത്തിന്റെ ഭാഗമായി സബ്‌സിഡി എടുത്തുകളയും. ഇതിന്റെ ഭാഗമായാണ് വില വര്‍ധനവ്. എന്നുമുതലാണ് വര്‍ധനവ് പ്രാബല്യത്തില്‍ വരിക എന്ന് വിശദീകരിച്ചിട്ടില്ല. എന്നാല്‍ സ്വദേശികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം നടപ്പിലാക്കുന്ന വേളയിലാണ് ഊര്‍ജ്ജ വില വര്‍ധനവും നടപ്പാക്കുക എന്നാണ് സൂചന.
തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയമാണ് 'സ്വദേശി അക്കൗണ്ട്' വിവരശേഖരണവും രജിസ്‌ട്രേഷനും നടത്തുന്നത്. ഇതിന്റെ ഗുണഫലം ഡിസംബര്‍ 21 മുതല്‍ അര്‍ഹരായവര്‍ക്ക് ലഭിച്ചുതുടങ്ങും. ഇതനുസരിച്ച് രാജ്യത്ത് സബ്‌സിഡി അര്‍ഹിക്കാത്ത പൗരന്മാര്‍ക്കും വിദേശികള്‍ക്കുമാകും വില വര്‍ധനവ് നേരിട്ട് അനുഭവപ്പെടുക. സ്വദേശി അക്കൗണ്ടില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് സബ്‌സിഡിക്ക് പകരമായാണ് ധനസഹായം നല്‍കുന്നത്.
അതേ സമയം ഭക്ഷ്യവസ്തുക്കളുടെയും പാനിയങ്ങളുടെയും വിലയിലുണ്ടാക്കുന്ന വര്‍ധനവിനു അനുസൃതമായി അര്‍ഹരായവര്‍ക്ക് ഓരോ മൂന്നു മാസത്തിലും ധനസഹായ തുക പുനപരിശോധിക്കും.
അതേ സമയം ഇന്ധന വൈദ്യുതി സബ്‌സിഡികള്‍ എടുത്തുകളയുന്നതിലൂടെ 2020 വരെയുള്ള കാലത്ത് പ്രതിവര്‍ഷം 209 ബില്യണ്‍ റിയാല്‍ ലാഭിക്കുന്നതിന് സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ധനസന്തുലന പദ്ധതിയുടെ ഭാഗമായാണ് സബ്‌സിഡികള്‍ എടുത്തുകളയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."