കോഴിക്കോട് വിജിലന്‍സ് ട്രിബ്യൂണലായി വി.ഗീതയെ നിയമിക്കും
തിരുവനന്തപുരം: കോഴിക്കോട് വിജിലന്‍സ് ട്രിബ്യൂണലായി വി.ഗീതയെ നിയമിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കേരള ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പറേഷന് ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍നിന്ന് വായ്പ ലഭ്യമാക്കുന്നതിനുളള സര്‍ക്കാര്‍ ഗ്യാരന്റി 3 കോടി രൂപയില്‍നിന്നും 6 കോടിയായി വര്‍ധിപ്പിച്ച് അഞ്ചു വര്‍ഷത്തേക്ക് ഗ്യാരന്റി വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
തൃശ്ശൂര്‍ സര്‍ക്കാര്‍ ഡന്റല്‍ കോളജില്‍ ഓര്‍ത്തോഡോണ്ടിക്‌സ് വിഭാഗത്തില്‍ ഒരു പ്രൊഫസര്‍ തസ്തികയും പ്രോസ്‌തോഡോണ്ടിക്‌സ്, ഓറല്‍ പത്തോളജി എന്നീ വിഭാഗങ്ങളിലായി ഓരോ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയും സൃഷ്ടിക്കും.
ഇടമലയാര്‍ ഉള്‍വനങ്ങളിലെ വാരിയം കോളനിയില്‍ താമസിക്കുന്ന മുതുവാന്‍-മന്നാന്‍ വിഭാഗത്തില്‍പ്പെടുന്ന 8 ആദിവാസി സെറ്റില്‍മെന്റുകളിലെ 67 കുടുംബങ്ങള്‍ക്ക് ഉള്‍വനത്തിലെ ഒറ്റപ്പെട്ട അവസ്ഥയും ജീവിത സൗകര്യങ്ങളുടെ അപര്യാപ്തതയും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് അവരെ പന്തപ്രയിലെ ഉരുളന്‍തണ്ണിതേക്ക് പ്ലാന്റേഷനിലേക്ക് പുനരധിവസിപ്പിക്കും.
ഇവര്‍ക്ക് ഓരോ കുടുംബത്തിനും 2 ഏക്കര്‍വീതവും മറ്റ് പൊതു വികസനങ്ങള്‍ക്കായി 26.8 ഏക്കറും (20 ശതമാനവും) ഭൂമി മേല്‍ പ്ലാന്റേഷനിലെ തെരഞ്ഞെടുത്ത ഭാഗങ്ങളില്‍നിന്ന് അനുവദിക്കും. പുനരധിവാസത്തിനുളള സത്വര നടപടികള്‍ പട്ടികവര്‍ഗ വികസന വകുപ്പും വനംവകുപ്പും സംയുക്തമായി നടപ്പാക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."