ജല വിമാനത്തില്‍ ആദ്യം പറന്നത് താനെന്ന് മോദി; ഈ സീനൊക്കെ കേരളം പണ്ടേ വിട്ടത്
കോഴിക്കോട്: ഗുജറാത്ത് കൊട്ടിക്കലാശത്തിനായി ജലവിമാനത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത് ഇങ്ങനെ- ''ഇന്ത്യയുടെ പ്രഥമ ജലവിമാനത്തിലെ പ്രഥമ യാത്രക്കാരനായി മോദി''.
2017 ഡിസംബര്‍ 12 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജലവിമാനത്തില്‍ പറന്നത്. അഹമ്മദാബാദിലെ സബര്‍മതി നദിയില്‍ നിന്ന് ധാരോയിയിലെ മെഹ്‌സാന അണക്കെട്ടിലേക്കാണ് മോദി പറന്നത്. ആദ്യമായി ജലവിമാനത്തില്‍ പറന്ന പ്രധാനമന്ത്രി മോദിയാണ്, എന്നാല്‍ രാജ്യത്തു തന്നെ ആദ്യമായി ജലവിമാനം ഇറക്കിയതും പറന്നതും താനാണെന്ന മോദിയുടെ വാദം ശരിയല്ല.
ഇതേ വാദം തന്നെയാണ് ബി.ജെ.പിയുടെ ഔദ്യോഗിക സോഷ്യല്‍മീഡിയാ പേജുകളും പങ്കുവയ്ക്കുന്നത്. ബി.ജെ.പി നേതാക്കളും ഇതുതന്നെ പറയുന്നു.
കുറേ മോദി അനുകൂല ചാനലുകളും ഇതു വലിയ ആഘോഷമായി കൊണ്ടാടി. ഫലമോ, അവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിന്നു വേണ്ടതു കിട്ടി.
2013 ല്‍ തന്നെ ഇത് കേരളം പരീക്ഷിച്ചതാണ്. കേരളാ ടൂറിസം വികസത്തിന്റെ ഭാഗമായി അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം കാരണമാണ് പദ്ധതി തുടര്‍ന്നു കൊണ്ടുപോവാന്‍ സാധിക്കാത്തത്. ഇക്കാര്യം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ട്വീറ്റും ചെയ്തിരുന്നു.
#Seaplane arrives in #Kerala
— Oommen Chandy (@Oommen_Chandy) October 12, 2015
Seabird Seaplane to Link Destinations in Kerala, Lakshadweep - The New Indian Express http://t.co/gTk9Mgww3q
രാജ്യത്ത് ആദ്യമായി ജലവിമാനം ഇറക്കിയത് 2010 ലാണ്. ആന്തമാന്‍ നിക്കോബാറില്‍ നിന്നുള്ളതായിരുന്നു അത്. 'ജല്‍ ഹാന്‍സ്' എന്ന പേരില്‍ വാണിജ്യാടിസ്ഥാനത്തിലാണ് ജലവിമാനം തുടങ്ങിയത്. താന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായിരിക്കുന്ന സമയത്താണ് ഇതു കൊണ്ടുവന്നതെന്ന് ചൂണ്ടിക്കാട്ടി പ്രഫുല്‍ പാട്ടേല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
India's first seaplane named 'Jal Hans' was first launched in 2010 during my tenure as Civil Aviation Minister which greatly facilitated connectivity & tourism in the Andaman & Nicobar Islands.#seaplane pic.twitter.com/ZQYtpfa82k
— Praful Patel (@praful_patel) December 9, 2017
സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, സ്വകാര്യ ജലവിമാനവും രാജ്യത്ത് പറത്തിക്കഴിഞ്ഞതാണ്. 2011-12 കാലത്ത് സീബേര്‍ഡ് സീപ്ലെയിന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഇതു പരീക്ഷിച്ചത്. 2011 ല്‍ ആന്തമാന്‍ നിക്കോബാറില്‍ തുടങ്ങി 2012 ല്‍ മഹാരാഷ്ട്രയിലേക്കു കൂടി വ്യാപിപ്പിച്ചു. സര്‍ക്കാര്‍ തലത്തില്‍ അനുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നം ഉടലെടുത്തതിനാല്‍ പിന്നീട് ഇതു നിന്നുപോവുകയായിരുന്നു.
India's one of the Gorgeous actress blogs about her seaplane journey to Havelock.. @GulPanag pic.twitter.com/r2cS7eX7fo
— MEHAIR SEAPLANE (@MaritimeEnergy1) December 1, 2013
എല്ലാം പോട്ടെ, ഇതേ വിമാനത്തില്‍ മോദിയേക്കാളും മുന്‍പ് മോദിയുടെ തന്നെ മന്ത്രിസഭയിലെ മന്ത്രി നിതിന്‍ ഗഡ്കരി പറന്നു കഴിഞ്ഞതാണ്. ഡിസംബര്‍ ഒന്‍പതിനായിരുന്നു ആ യാത്ര. മന്ത്രി അശോഖ് ഗജപതിയും കൂടെയുണ്ടായിരുന്നു. മുംബൈയിലെ ഗിര്‍ഗ്വാമിലായിരുന്നു ഈ യാത്ര. N181KQ എന്ന വിമാനം തന്നെയാണ് ഉപയോഗിച്ചതെന്ന് ചിത്രങ്ങളില്‍ വ്യക്തം.
അതേസമയം, മോദി പറന്നിറങ്ങിയ വിമാനം പാകിസ്താനിലും പോയി വന്നതാണെന്നും റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."