മുസിരിസ് പദ്ധതി: പി.എ സെയ്ദ് മുഹമ്മദിന് സ്മാരകം നിര്‍മിക്കും
തിരുവനന്തപുരം: കൊടുങ്ങല്ലൂരിലെ മുസിരിസ് പദ്ധതിയുടെ ഭാഗമായി പ്രസിദ്ധ ചരിത്രകാരനും സാഹിത്യകാരനുമായ പി.എ സെയ്ദു മുഹമ്മദിന്റെ പേരില്‍ സ്മാരകം നിര്‍മിക്കാന്‍ മുസിരിസ് പ്രൊജക്റ്റ് ലിമിറ്റഡ് ബോര്‍ഡ് യോഗത്തില്‍ തീരുമാനം. ഇതിന് വേണ്ടിയുള്ള 50 സെന്റ് സ്ഥലം പി.എ സെയ്ദു മുഹമ്മദ് ഫൗണ്ടേഷന് ഭാരവാഹികള്‍ ഈ മാസം 29 ന് കൊടുങ്ങല്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രിക്ക് കൈമാറും. ഈ സ്ഥലത്ത് ലൈബ്രറി, ടൂറിസ്റ്റ് സഹായക കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ നിര്‍മിക്കും.
ഇതിനോടനുബന്ധിച്ച് കൊടുങ്ങല്ലൂര്‍ ബൈപാസ് റോഡിന്റെ ഇരുവശങ്ങളും സൗന്ദര്യവല്‍ക്കരിക്കാനും യോഗം അനുമതി നല്കി. ബംഗ്ലാ കടവില്‍ ബോട്ട് ജെട്ടിയും ചരിത്ര പ്രാധാന്യമുള്ള ഇലവഞ്ചിക്കുളം സംരക്ഷിക്കാനും സൗന്ദര്യവല്ക്കരിക്കാനുമുള്ള പ്രത്യേക പദ്ധതിക്കു രൂപം നല്കാന് യോഗം തീരുമാനിച്ചു. യോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."