തന്നെ സഹായിച്ച പ്രധാനമന്ത്രിയെ എങ്ങനെ വെറുക്കുമെന്ന് രാഹുല്‍
ഗാന്ധി നഗര്‍: തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് മോദിയാണ്. പിന്നെ തനിക്കെങ്ങിനെ അദ്ദേഹത്തെ വെറുക്കാനാകുമെന്ന് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ഒരു ടി.വി ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
കഴിഞ്ഞ മൂന്ന് മാസക്കാലമായി താന്‍ സംസാരിച്ചത് ഗുജറാത്തിനെക്കുറിച്ചായിരുന്നു. ഈ തെരഞ്ഞെടുപ്പ് രാഹുലോ മോദിയോ തമ്മിലുള്ള ശത്രുതയുടെ ഭാഗമല്ല. ഇത് ഗുജറാത്തിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ബി.ജെ.പി നടത്തിയ വിമര്‍ശനത്തെ സംബന്ധിച്ചുള്ള ചോദ്യത്തിന് ഇതിന്റെ പേരില്‍ തനിക്ക് പ്രധാനമന്ത്രിയോട് ഒരുതരത്തിലുള്ള വെറുപ്പുമില്ല. തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്പോലും തനിക്ക് അദ്ദേഹത്തോട് ദേഷ്യമോ വെറുപ്പോ ഇല്ല. ഇത് തങ്ങളുടെ കുടുംബത്തിന്റെ രീതിയാണ്. ഈ രീതി ഒരുപക്ഷെ ഇതിഹാസമായ ഗാന്ധിജി പഠിപ്പിച്ചതായിരിക്കാം തങ്ങളുടെ കുടുംബത്തെയെന്നും രാഹുല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."