HOME
DETAILS

രോഹിറ്റ്: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 141 റണ്‍സ് വിജയം

  
backup
December 13 2017 | 21:12 PM

rohit-srilanka-second-match-india-win

മൊഹാലി: ഇന്നലെ രോഹിത് ശര്‍മയുടെ ദിനമായിരുന്നു. ധര്‍മശാലയില്‍ അരങ്ങേറിയ ഒന്നാം ഏകദിനത്തിലെ ദയനീയ പരാജയത്തിന് പലിശയും കൂട്ടു പലിശയും സഹിതം ഇന്ത്യ ശ്രീലങ്കയ്ക്ക് തിരിച്ചു നല്‍കിയപ്പോള്‍ തന്റെ പ്രതിഭയുടെ കൈയൊപ്പ് ചാര്‍ത്തിയ പ്രകടനവുമായി കളം നിറഞ്ഞ് മുന്നില്‍ നിന്ന് നയിക്കാനുള്ള നിയോഗമായിരുന്നു ഹിറ്റ്മാന്‍ രോഹിതിന്. വിസ്മയങ്ങളുടെ ബാറ്റിങ് മികവുകള്‍ ആവോളം ചാര്‍ത്തി 153 പന്തില്‍ പുറത്താകാതെ 208 റണ്‍സെടുത്ത് രോഹിത് കളം നിറഞ്ഞാടിയപ്പോള്‍ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ വിറപ്പിച്ച ലങ്കന്‍ ബൗളര്‍മാര്‍ക്ക് തലയില്‍ കൈവച്ച് കണ്ടുനില്‍ക്കലായിരുന്നു മൊഹാലിയില്‍ പണി. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികള്‍ നേടുന്ന ഏക താരമെന്ന സമാനതകളില്ലാത്ത നേട്ടമാണ് രോഹിത് ഇന്നലെ സ്വന്തമാക്കിയത്. നായകന്റെ ഇന്നിങ്‌സ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ലങ്കയുടെ പോരാട്ടം 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സില്‍ അവസാനിച്ചു. രണ്ടാം പോരില്‍ ഇന്ത്യ 141 റണ്‍സിന്റെ വിജയം പിടിച്ച് പരമ്പര സമനിലയിലാക്കി. ഓപണര്‍ ശിഖര്‍ ധവാന്‍ (67 പന്തില്‍ 68), പുതുമുഖ താരം ശ്രേയസ് അയ്യര്‍ (70 പന്തില്‍ 88) എന്നിവര്‍ നായകന് മികച്ച പിന്തുണ നല്‍കി. ധവാന്‍ ഒന്‍പത് ഫോറുകള്‍ അടിച്ചപ്പോള്‍ ശ്രേയസ് ഒന്‍പത് ഫോറുകളും രണ്ട് സിക്‌സും തൂക്കിയാണ് തന്റെ കന്നി അന്താരാഷ്ട്ര അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്.
ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ വിറപ്പിച്ച് മുള്‍മുനയില്‍ നിര്‍ത്തിയ ലങ്കന്‍ ബൗളര്‍മാര്‍ ഇന്നലെ അടികൊണ്ട് ഹതാശരായി. ആദ്യ പോരില്‍ നാല് വിക്കറ്റെടുത്ത് ഇന്ത്യയെ ചുരുട്ടികൂട്ടിയ സുരംഗ ലക്മല്‍ ഇന്നലെ എട്ടോവറില്‍ വഴങ്ങിയത് 71 റണ്‍സ്. ഏറ്റവും കൂടുതല്‍ ബാറ്റിന്റെ ചൂടറിഞ്ഞത് നുവാന്‍ പ്രദീപായിരുന്നു. താരത്തിന്റെ പത്തോവറില്‍ പിറന്നത് 106 റണ്‍സ്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തല്ല് വാങ്ങുന്ന ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടം നേടാനും താരത്തിന് രോഹിത് അവസരം നല്‍കി. പ്രദീപ് എറിഞ്ഞ 32 പന്തുകളില്‍ നിന്ന് രോഹിത് അടിച്ചെടുത്തത് 67 റണ്‍സ്. ലങ്കന്‍ നിരയില്‍ തിസര പെരേര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ജയം തേടിയിറങ്ങിയ ലങ്ക കളിയുടെ ഒരു ഘട്ടത്തില്‍ പോലും ആത്മവിശ്വാസം പ്രകടിപ്പിച്ചില്ല. കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ വീണു. നാലാമനായി ക്രീസിലെത്തിയ മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് പുറത്താകാതെ സെഞ്ച്വറി (111) റണ്‍സെടുത്തെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ ഏകനായി നിന്നു. താരം ഒന്‍പത് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് ശതകം പിന്നിട്ടത്. ഗുണരത്‌നെ (34)യും അല്‍പ്പനേരം പിടിച്ചുനിന്നു. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹല്‍ മൂന്ന് വിക്കറ്റെടുത്തു. ബുമ്‌റ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറിയ വാഷിങ്ടന്‍ 10 ഓവറില്‍ 65 റണ്‍സ് വഴങ്ങി. തിരിമന്നയെ ബൗള്‍ഡാക്കിയാണ് താരം ആദ്യ അന്താരാഷ്ട്ര വിക്കറ്റെടുത്തത്.
രോഹിത് ശര്‍മയാണ് കളിയിലെ കേമന്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനില. അടുത്ത പോരാട്ടം ഈ മാസം 17ന് വിശാഖപട്ടണത്ത് അരങ്ങേറും. ഇതില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.


ഏകദിനത്തിലെ ഇരട്ട സെഞ്ച്വറികള്‍

  • രോഹിത് ശര്‍മ (ഇന്ത്യ): 264
    ശ്രീലങ്കക്കെതിരേ 2014ല്‍
  • മാര്‍ടിന്‍ ഗുപ്റ്റില്‍ (ന്യൂസിലന്‍ഡ്): 237
    വെസ്റ്റിന്‍ഡീസിനെതിരേ 2015ല്‍
  • വീരേന്ദര്‍ സെവാഗ് (ഇന്ത്യ): 219
    വെസ്റ്റിന്‍ഡീസിനെതിരേ 2011ല്‍
  • ക്രിസ് ഗെയില്‍ (വെസ്റ്റിന്‍ഡീസ്): 215
    സിംബാബ്‌വെക്കെതിരേ 2015ല്‍
  • രോഹിത് ശര്‍മ (ഇന്ത്യ): 209
    ആസ്‌ത്രേലിയക്കെതിരേ 2013ല്‍
  • രോഹിത് ശര്‍മ (ഇന്ത്യ): 208
    ശ്രീലങ്കക്കെതിരേ 2017ല്‍
  • സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ): 200
    ദക്ഷിണാഫ്രിക്കക്കെതിരേ 2010ല്‍


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago