നിയമത്തെ കാറ്റില്‍ പറത്തി സ്വകാര്യ വ്യക്തിയുടെ അനധികൃത വീട് നിര്‍മാണം
കാഞ്ഞാണി: നെല്‍വയല്‍ തണ്ണീര്‍തട നിയമത്തെ കാറ്റില്‍ പറത്തി മണലൂര്‍താഴം പാടശേഖരത്തിന് സമീപമുള്ള കര പാടത്ത് സ്വകാര്യ വ്യക്തിയുടെ അനധികൃത വീട് നിര്‍മാണം. കാഞ്ഞാണി ബസ്റ്റാന്‍ഡില്‍ പൂക്കട നടത്തുന്ന കൂട്ടാല സുഭാഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്. മണലൂര്‍ പഞ്ചായത്തിലെ ആനക്കാട് നാലാം വാര്‍ഡിലാണ് ഈ സ്ഥലവും പാടശേഖരവും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന കാലഘട്ടത്തില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് നിര്‍മാണം. മോട്ടോര്‍ ഷെഡ് നിര്‍മിക്കാനെന്ന വ്യാജേന മൂന്ന് സെന്റ് വരുന്ന സ്ഥലം മണ്ണിട്ട് നികത്തിയാണ് നിര്‍മാണം തുടങ്ങിയത്. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വോട്ട് പിടിക്കാന്‍ പോയതോടെ ആരും എതിര്‍ക്കില്ലെന്ന് കണ്ടാണ് ഘട്ടമായി രാത്രിയുടെ മറവില്‍ പോലും നിര്‍മാണം പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്നെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തെരഞ്ഞെടുപ്പും വന്നതോടെ ഇത് ഒരു അവസരമായി കണ്ട് സ്വകാര്യ വ്യക്തി മുതലെടുക്കുകയായിരുന്നു. ഒരു ഹാളും കിടപ്പ് മുറിയും അടുക്കളയും അടക്കം അഞ്ഞൂറ് ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് നിര്‍മാണം. വീട്ടിന് ചുറ്റും നികത്തിയ സ്ഥലത്ത് വാഴയും മറ്റും വെച്ച് പിടിപ്പിച്ചിട്ടുമുണ്ട്. വീടിനോട് ചേര്‍ന്നുള്ള പാടശേഖരത്തില്‍ കൃഷി പണികള്‍ തുടങ്ങാനിരിക്കെ ഈ അനധികൃത നിര്‍മാണം തടസമായി മാറിയിരിക്കുകയാണ്. തമിഴ് ബംഗാളി തൊഴിലാളികള്‍ക്ക് വാടകക്ക് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ഈ വീട്. ഇപ്പോഴും രാത്രിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."