കഞ്ചാവ് കടത്തിന്റെ ഇടനാഴിയായി പാലക്കാട്
വാളയാര്‍: സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്താനുള്ള ഇടനാഴിയായി പാലക്കാട് ജില്ല മാറിയിരിക്കുകയാണ്. എക്‌സൈസ്, പൊലിസ് പരിശോധനകളെയൊക്കെ നോക്കുകുത്തിയാക്കിയാണ് ദിനംപ്രതി പാലക്കാട് ജില്ല വഴി കിലോക്കണക്കിന് കഞ്ചാവ് എത്തുന്നത്. തമിഴ്‌നാട്ടിലെ മധുര, പഴനി, തിരുച്ചിറപ്പളളി, സേലം എന്നിവിടങ്ങളില്‍ നിന്നും ട്രെയിനിലും സ്വകാര്യ കെ.എസ്.ആര്‍.ടി.സി ബസുകളിലൂടെയാണ് ദിനംപ്രതി കഞ്ചാവ്‌കേരളത്തിലേക്കെത്തുന്നത്.
ഒരുകിലോ മുതല്‍ 10 കിലോ വരെ ബാഗുകളിലും ബണ്ടിലുകളിലുമായിട്ടാണ് കഞ്ചാവ് കടത്തുന്നത്. കഞ്ചാവ് കടത്തില്‍ പിടിക്കപ്പെടുന്നതില്‍ ഭൂരിഭാഗവും കൗമാരക്കാരാണ്. എന്നാല്‍ അടുത്തിടെ പിടിച്ച കഞ്ചാവ് കേസുകളില്‍ യുവതികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ളത് വകുപ്പുകളെ കുഴക്കുകയാണ്.
ആന്ധ്രയില്‍ 3000 രൂപയുള്ള കഞ്ചാവ് തമിഴ്‌നാട്ടിലെത്തുമ്പോള്‍ 20,000 മുതല്‍ 30000 വരെയാണ് ചെറിയ ചെറിയ ബണ്ടിലെത്തുന്ന കഞ്ചാവ് വില്‍പ്പനക്കാര്‍ 25 ഗ്രാം 10 ഗ്രാം ന്റെ ചെറിയ പൊതികളാക്കിയാണ് വില്‍പ്പന നടത്തുന്നതാണ്.
100 രൂപ മുതല്‍ 500 രൂപ വരെയുള്ള പൊതികളും ബീഡിയുടെ രൂപത്തിലാക്കിയ കഞ്ചാവിന് 50 രൂപയുമാണ് വില്‍പ്പനക്കാര്‍ ഈടാക്കുന്നത്. ജില്ലയിലെ ഇതര സംസ്ഥാനത്തൊഴിലാളികള്‍, സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, ലോഡിങ് തൊഴിലാളികള്‍ എന്നിവര്‍ക്കിടയിലാണ് കൂടുതല്‍ കഞ്ചാവ് വിറ്റഴിക്കപ്പെടുന്നത്. സിനിമ തിയേറ്ററുകള്‍, നഗരത്തിലെ ബസ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങള്‍ എന്നിവിടങ്ങള്‍ കഞ്ചാവ് വില്‍പ്പന കേന്ദ്രങ്ങളായിമാറിയിരിക്കുകയാണ്. ടൗണ്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരം, കോട്ടമൈതാനം, സ്റ്റേഡിയം ഗ്രൗണ്ട് എന്നിവിടങ്ങളില്‍ രാപകലന്യേ കഞ്ചാവ് വില്‍പ്പന തകൃതിയായിട്ടും പരിശോധനകള്‍ പ്രഹസനമാവുകയാണ്.
കഴിഞ്ഞ ഒരാഴ്ചക്കിടെ ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മേഖലയില്‍ നിന്നുമായി 20 കിലോയിലധികം കഞ്ചാവ് പിടിച്ചതില്‍ 15 ലധികം പേരാണ് അറസ്റ്റു ചെയതത്.
ഇതിനു പുറമെ പാലക്കാട് നഗരത്തിലെ ബസ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നുമാമ് 15 കിലോയിലധികം കഞ്ചാവ് പിടിച്ചതില്‍ 20 പേരെയും കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റുചെയ്തിട്ടുണ്ട്.
കഞ്ചാവ് കടത്തുകാരില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടുന്നതാണ് എക്‌സൈസ് പൊലിസുകാര്‍ക്ക് തലവേദനയായിരിക്കുന്നത്.
വരുമാന മാര്‍ഗമെന്നതിലുപരി ഉപയോഗിക്കാനുള്ള കഞ്ചാവും ലഭിക്കും എന്നതാണ് യുവാക്കളെയും വിദ്യാര്‍ഥികളെയും കഞ്ചാവ് കടത്തിന് പ്രേരിപ്പിക്കുന്നത്. കാലുകളില്‍ വെച്ചുകെട്ടിയ നിലയിലും ബാഗുകളിലും ഒളിപ്പിച്ചുമാണ് കടത്തുന്ന കഞ്ചാവ് പലപ്പോഴുംരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പിടിക്കുന്നത്.
അടുത്തകാലത്തായി കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നും സ്ത്രീകളും കഞ്ചാവു കടത്തിന്റെ കാരിയര്‍മാരായി രംഗത്തുണ്ട്.
അയ്യപ്പ സ്വാമിയുടെ വേഷത്തില്‍ കഞ്ചാവ് കടത്തിയ ആളെ പിടികൂടി
പാലക്കാട്: എക്‌സൈസ് സ്‌ക്വാഡ് ക്രിസ്തുസ്, പുതുവത്സാരത്തോടനുബന്ധച്ച് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ മൂന്നുകിലൊ കഞ്ചാവുമായി ഒരാളെ പിടികൂടി.
അയ്യപ്പ സ്വാമി മാരുടെ വേഷത്തില്‍ വന്ന കൊല്ലം, പുനലൂര്‍ താലൂക്ക്, അഞ്ചല്‍ വില്ലേജില്‍ പനയഞ്ചേരി ദേശത്തു വടക്കേ തോട്ടത്തില്‍ രാഘവന്‍ പിള്ള മകന്‍ രാധാകൃഷ്ണ പിള്ള (53)യെ ആണ് പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്ന് മൂന്നുകിലൊ ഉണക്ക കഞ്ചാവ് പിടികൂടുകയും ചെയ്തു.
കൊല്ലം ഭാഗത്തേക്കാണ് കഞ്ചാവ് കൊണ്ട് പോകുന്നത്. പരിശോധന ഒഴിവാക്കാനാണ് അയ്യപ്പ സ്വാമി മാരുടെ വേഷത്തില്‍ വന്നതെന്നും, ഇതിന് മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും പ്രതി ചോദ്യം ചെയ്യലില്‍ അറിയിച്ചു.
50000 രൂപക്കു വാങ്ങിയ കഞ്ചാവ് ചെറുപൊതികളാക്കി വില്‍കാറുണ്ട്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എം. സുരേഷിന്റെ നേതൃത്വത്തില്‍ പരിശോധനയില്‍ മൂന്നു കിലോ കഞ്ചാവ് പിടികൂടി.
കൊല്ലം ജില്ലയില്‍ വിദ്യാര്‍ഥികളെയും ടൂറിസം മേഖലയെ കേന്ദ്രീകരിച്ചു വില്‍പന നടത്തുന്ന ആളാണ് പിടിയിലായത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എം. സുരേഷിന്റെ നേതൃത്വത്തില്‍ പ്രേവന്റിവ് ഓഫിസര്‍മാരായ യൂനിസ്, സജിത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ യാസര്‍ അറാഫത്ത്, മഹേഷ്, ഉദയന്‍, കണ്ണന്‍, രജിത്, അരുണ്‍, ലിജിത, ഡ്രൈവര്‍ മാരായ മുരളീമോഹന്‍, ലൂക്കോസ് പരിശോധനയില്‍ പങ്കെടുത്തു.
ക്രിസ്തുമസ് പുതുവത്സാരാത്തോട് പരിശോധന ശക്തമായി നടത്തിയതിന്റെ ഭാഗമായി ഈ മാസം ആറുകിലൊ കഞ്ചാവോടെ 5 പ്രതി കളെയും അറസ്റ്റ് ചെയ്തിടുണ്ട്.
ഇതോടുകൂടി പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് മാത്രം 58 കേസ് കളില്‍ ആയി നൂറു കിലൊ കഞ്ചാവ് പിടികൂടിയിട്ടുണ്ട്.
വിദ്യാര്‍ഥികളില്‍ വ്യാപകമായ കഞ്ചാവ് ഉപയോഗമെന്ന്
ആനക്കര: വിദ്യാര്‍ഥികളില്‍ ഏറെ പേരും കഞ്ചാവ് ഉപയോഗിക്കുന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പല സ്‌കൂളുകള്‍ക്കും സമീപം ലഹരി മാഫീയ പിടിമുറിക്കിയതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
ഇതിനെതിരേ സ്‌കൂള്‍ പി.ടി.എകളും സജീവ മായി രംഗത്ത് വന്നെങ്കിലും മാറ്റമൊന്നു മുണ്ടായിട്ടില്ല. വിദ്യാര്‍ഥികളില്‍ പത്ത് ശതമാനത്തോളം പേര്‍ ഇതിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതായും ഇവര്‍ക്ക് സാധനം എത്തിച്ച് നല്‍കുന്ന ഏജന്റുമാരായ കഞ്ചാവ് സംഘത്തിന്റെ കണ്ണികളുണ്ട്. കഞ്ചാവ് വലിക്കാന്‍ ഫ്രീയായി കഞ്ചാവ് നല്‍കുന്നതിന് പുറമെ കഞ്ചാവ് വില്‍പ്പന നടത്തുന്നതിന് നല്ലൊരു തുക പ്രതിഫലമായും നല്‍കുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളിലും മറ്റും പഠിക്കുന്ന മലയാളികളായ വിദ്യാര്‍ഥികളാണ് പല കഞ്ചാവ് വില്‍പ്പനക്കും ഇവ എത്തിച്ചു നല്‍കുന്നതിനും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസം സമീപ ജില്ലയിലെ സ്‌കൂളില്‍ പഠിക്കുന്ന സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്ന മൂന്ന് പേരെ സ്‌പെഷ്യല്‍ ബ്രാഞ്ച് പിടികൂടിയിരുന്നു.
വിദ്യാര്‍ഥികളില്‍ കഞ്ചാവ് ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ ഇതിനെതിരേ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ബോധവല്‍കരണ ക്ലാസുകള്‍ നടത്തേണ്ടതുണ്ട്. മാസത്തില്‍ ഒരു തവണ എന്ന രീതിയില്‍ ഹൈസ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുളള വിദ്യാര്‍ഥികള്‍ക്ക് മയക്കു മരുന്നിനെതിരേ ശക്തമായ മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."