HOME
DETAILS
MAL
വിധിയില്‍ സന്തോഷം; ഒരമ്മയ്ക്കും ഈ ഗതിയുണ്ടാവരുത്: ജിഷയുടെ മാതാവ്
backup
December 14 2017 | 06:12 AM
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറിന് വധശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മാതാവ് രാജേശ്വരി. ലോകത്ത് ഇനിയൊരു പെണ്‍കുട്ടിയ്ക്കും ഇങ്ങനെയൊരു അവസ്ഥ ഇനിയുണ്ടാവരുത്.
എല്ലാവരോടും നന്ദിപറയുന്നു. നീതിപീഠത്തിനും മകള്‍ക്ക് നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുകയും പ്രര്‍ഥിച്ച എല്ലാവരോടും ഒരുപാട് നന്ദി- രാജേശ്വരി പറഞ്ഞു.
ജിഷ വധക്കേസിലെ പ്രതി അമീറിന് കോടതി വധശിക്ഷ വിധിച്ചതു കേട്ട ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."