HOME
DETAILS
MAL
വിധി വിമർശകർക്കുള്ള മറുപടി: എ.ഡി.ജി.പി ബി സന്ധ്യ
backup
December 14 2017 | 06:12 AM
കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറിന് വധശിക്ഷ ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് അന്വേഷണ സംഘത്തി്ന്റെ മേധാവി എ.ഡി.ജി.പി ബി സന്ധ്യ.
നന്നായി പ്രയത്നിച്ചിരുന്നു. അതിന്റെ ഫലം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി വിധി പൂര്‍ണമായും അംഗീകരിക്കുന്നു. അഭിമാനമുണ്ട്. അന്വേഷണ സംഘത്തില്‍ പ്രവര്‍ത്തിച്ച സംഘത്തിനെ മുഴുവന്‍ അഭിനന്ദിക്കുന്നു. കിട്ടാവുന്ന തെളിവുകളെല്ലാം സത്യസന്ധമായി ശേഖരിച്ച് കോടതിയിലെത്തിക്കുകയും ചെയ്തു. പൊലിസ് തങ്ങളുടെ ജോലി വളരെ ഭംഗിയായിട്ട് ചെയ്തുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വിധി തന്നെയാണ് വിമര്‍ശകര്‍ക്കുള്ള മറുപടിയെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."