ഡല്‍ഹി ജുമാമസ്ജിദില്‍ വിള്ളല്‍; മോദിക്ക് കത്തയച്ചു
ന്യൂഡല്‍ഹി: 361 വര്‍ഷം പഴക്കമുള്ള ഡല്‍ഹിയിലെ പ്രശസ്തമായ ജുമാ മസ്ജിദിന്റെ മകുടത്തിന് വിള്ളല്‍. ജുമാമസ്ജിദില്‍ അടിയന്തിര അറ്റക്കുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഷാഹി ഇമാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. 361 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയുടെ മുഖഭാഗവും ആന്തരിക ഘടനയും നശിച്ച് വരികയാണെന്നും അടിയന്തിരമായി അറ്റക്കുറ്റപണികള്‍ക്ക് സഹായം വേണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.
ആര്‍കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കും (എ.എസ്.ഐ) പള്ളിയുടെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അതിനെ ഗൗരവമായി പരിഗണിക്കാന്‍ തയ്യാറായില്ലെന്ന്് ഷാഹി ഇമാം സയ്യിദ് അഹ്മ്മദ് ബുഖാരി പറയുന്നു.
മകുടത്തിന്റെ അകത്തും പുറത്തും കാര്യമായ കേടുപാടുകള്‍ പറ്റിയതിനാല്‍, വേഗത്തിലുള്ള അറ്റകുറ്റപ്പണികള്‍ക്കായി ഇമാം അഹ്മദ് ബുഖാരി കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഷാജഹാനാബാദില്‍ സ്ഥിതി ചെയ്യുന്ന പള്ളിയുടെ മകുടം വെള്ളം ചോര്‍ന്നൊലിച്ച് ദ്രവിച്ചിരിക്കുകയാണ്. മകുടത്തിന്റെ സിമന്റിളകി തകര്‍ന്ന് വീഴാന്‍ പോകുന്ന അവസ്ഥയിലാണ് ചരിത്രപ്രധാനമായ മസ്ജിദ്.
മുഗള്‍ രാജാവായ ഷാജഹാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഡല്‍ഹി ജുമാ മസ്ജിദ് നിര്‍മ്മിച്ചത്. ഡല്‍ഹിയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രം കൂടിയാണ് ഇവിടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."