HOME
DETAILS
MAL
ഹാരിസണ്‍ ഭൂമിക്കേസുകള്‍ ഒരുമിച്ച് പരിഗണിക്കും
backup
December 14 2017 | 19:12 PM
കൊച്ചി: ഹാരിസണ്‍ മലയാളം കമ്പനിയുമായി ബന്ധപ്പെട്ട ഭൂമിക്കേസുകള്‍ ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കാന്‍ നിര്‍ദേശം നല്കി. ഹാരിസണ്‍ മലയാളം അധികൃതര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ചിരിക്കുന്ന പത്തോളം ഹരജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഹാരിസണ്‍ ഭൂമിക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നല്കിയ ഹരജി പരിഗണിച്ചപ്പോഴാണ് ഇതുസംബന്ധിച്ച എല്ലാ ഹരജികളും ഒരുമിച്ച് പരിഗണിക്കാമെന്ന് തീരുമാനിച്ചത്. ഹരജികള്‍ ഏതു ബെഞ്ച് പരിഗണിക്കണമെന്ന കാര്യം ആക്ടിങ് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."