ആളിയാറില്‍ തമിഴ്നാടിന്റെ അനധികൃത നിര്‍മാണം: മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി
പാലക്കാട്: പറമ്പിക്കുളം- ആളിയാര്‍ കരാറിന് വിരുദ്ധമായി ആളിയാര്‍ പദ്ധതി പ്രദേശത്ത് തമിഴ്നാട് അനധികൃത നിര്‍മാണം നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
പാലാര്‍, നീരാര്‍ പുഴകള്‍ക്ക് കുറുകെ ചെക്ക് ഡാമുകളും, കനാലുകളും നിര്‍മിച്ചാണ് കേരളത്തിലേക്ക് മഴക്കാലത്ത് അധികമായി ഒഴുകിവരുന്ന ജലം തമിഴ്നാട് തടസപ്പെടുത്തിയത്. ഇതുസംബന്ധിച്ച് നേരത്തെ സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു നടന്ന നിയമസഭാസമിതി യോഗത്തിലും ഇതുസംബന്ധിച്ച് വിമര്‍ശനമുയര്‍ന്നു.
നല്ലാര്‍ പുഴക്ക് കുറുകെ അര്‍ദ്ധനാരി പാളയത്തും പാലാര്‍ പുഴക്ക് കുറുകെ ഉദുമല്പെട്ട വളയപാളയത്തും രണ്ടു ചെക്ക് ഡാമുകള്‍ നിര്‍മിച്ചാണ് പുഴയിലെ ഒഴുക്ക് തടസപ്പെടുത്തിയത്. ഇതേ പുഴകളില്‍ മറ്റു രണ്ടു ഭാഗത്തു പുതിയ ചെക്ക് ഡാമുകള്‍ നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട് .ഇതിനു പുറമെ ആളിയാര്‍ ഫീഡര്‍ കനാലിലെ വെള്ളം ചോര്‍ത്താന്‍ സര്‍ക്കാര്‍പതി ഭാഗത്തും കനാല്‍ വീതി കൂട്ടി നവീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."