സാമുഹിക ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ഹ്രസ്വ സിനിമകള്‍ ഒരുങ്ങുന്നു
എരുമപ്പെട്ടി: നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ തിയ്യേറ്റര്‍ എത്തിക്‌സ് സാമൂഹിക ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഹ്രസ്വ സിനിമകള്‍ ചിത്രീകരിക്കുന്നു. ചെറിയ സിനിമകള്‍ക്ക് സമൂഹത്തില്‍ വലിയ സന്ദേശങ്ങള്‍ നല്‍കാം കഴിയുമെന്ന തിരിച്ചറിവാണ് തിയ്യേറ്റര്‍ എത്തിക്‌സിന് ഹ്രസ്വ സിനിമ ചിത്രീകരണത്തിന് പ്രേരണ നല്‍കുന്നത്. സിനിമള്‍ കച്ചവടവും നേരം പോക്കും മാത്രമായി മാറുന്ന കാലഘട്ടത്തില്‍ കാലിക പ്രസക്തിയുള്ള ആശയങ്ങള്‍ ജനങ്ങളിലെത്തിച്ച് ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുകയെന്നതാണ് കുറഞ്ഞ സമയ സിനിമകള്‍ കൊണ്ടണ്ട് തിയ്യേറ്റര്‍ എത്തിക്‌സ് ലക്ഷ്യമിടുന്നത്. എരുമപ്പെട്ടി പ്രസിഡന്‍സി കോളജില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ സിനിമ ചിത്രീകരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തിയ്യേറ്റര്‍ എത്തിക്‌സ് പ്രസിഡന്റ് വി.എന്‍ അനില്‍ അധ്യക്ഷനായി. സി.സി.ടിവി ചെയര്‍മാനും കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി.വി ജോണ്‍സണ്‍ കാമറ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി. സംവിധായകന്‍ സുനില്‍ ചൂണ്ടണ്ടല്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ.കബീര്‍, പഞ്ചായത്ത് അംഗം വി.സി.ബിനോജ്, സുപ്രഭാതം എരുമപ്പെട്ടി ബ്യൂറോ റിപ്പോര്‍ട്ടറും നാടക സിനിമ പ്രവര്‍ത്തകനുമായ എ.എം.റഷീദ്, പ്രസിഡന്‍സി കോനേളജ് ഡയറക്ടര്‍മാരായ ടി.എം.വേണു, കെ.ആര്‍.ഗിരീഷ്, തിയ്യറ്റര്‍ എത്തിക്‌സ് ഭാരവാഹികളായ ടി.ജി.ശ്യാംലാല്‍,രാജേഷ് അമ്പലപ്പാട്ട്, സതീഷ് ബാബു, കാമറമേന്‍ സിദ്ധീഖ് ആദൂര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."