HOME
DETAILS
MAL
മകളെ കൊന്നവന് ആഗ്രഹിച്ച ശിക്ഷ ലഭിച്ചു: രാജേശ്വരി
backup
December 14 2017 | 19:12 PM
കൊച്ചി: തന്റെ മകളെ കൊന്നവന് ആഗ്രഹിച്ച വിധി തന്നെയാണ് ലഭിച്ചതെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. തന്റെ മകള്‍ക്കും ആക്രമണത്തിനിരയായ നടിക്കും സൗമ്യക്കുമൊക്കെയുണ്ടായ ഗതി മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാകരുത്. തന്റെ മകളെ പിച്ചിച്ചീന്തിയവന് കോടതി നല്കിയ വധശിക്ഷ അര്‍ഹിക്കുന്നതുതന്നെയാണ്. നീതിപീഠത്തെ ദൈവത്തെപോലെയാണ് കാണുന്നതെന്നും രാജേശ്വരി പറഞ്ഞു. പ്രതിക്ക് തൂക്കുകയര്‍ കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ സഹോദരി ദീപ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."