വിധികേട്ടിട്ടും ഭാവമാറ്റമില്ലാതെ അമീര്‍
കൊച്ചി: തന്നെ തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചിട്ടും ഭാവമാറ്റമില്ലാതെ ജിഷ വധക്കേസിലെ പ്രതി അമീര്‍.
കേസിന്റെ വിധി പറയുന്ന ഇന്നലെ അരമണിക്കൂര്‍ മുന്‍പുതന്നെ അമീറിനെ കോടതി മുറിക്ക് പുറത്ത് പൊലിസ് എത്തിച്ചിരുന്നു. രാവിലെ 11ന് കോടതി നടപടിക്രമങ്ങള്‍ ആരംഭിച്ചയുടന്‍തന്നെ പൊലിസ് അകമ്പടിയോടെ പ്രതിക്കൂട്ടിലെത്തിച്ചു.
തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തന്റെ വിധിപ്രഖ്യാപനം അമീറിനെ അറിയിക്കാന്‍ ദ്വിഭാഷിയെ നിയോഗിച്ചു.
ജഡ്ജി ആദ്യം ജീവപര്യന്തം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ വിവിധ വകുപ്പുകളനുസരിച്ച് പ്രഖ്യാപിച്ചതിനുശേഷം അവസാനം വധശിക്ഷ പ്രഖ്യാപിക്കുമ്പോഴും അമീറിന് ഒരു ഭാവമാറ്റവുമില്ലായിരുന്നു.
തുടര്‍ന്ന് പ്രതിഭാഗം അഭിഭാഷകനും സഹായികളും അടുത്തെത്തി വിധിയെപ്പറ്റി കൂടുതല്‍ പറഞ്ഞുമനസിലാക്കുകയായിരുന്നു. ആദ്യം കോടതിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അമീര്‍ പറഞ്ഞു. എന്നാല്‍, വിധിന്യായം വായിച്ചുകേട്ട് ഒപ്പിട്ടതിനുശേഷം കോടതിയില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പ്രതികരിക്കാനും കൂട്ടാക്കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."