HOME
DETAILS
MAL
വാഹനാപകടം: യുവാവിന് നഷ്ടപരിഹാരം 44 ലക്ഷം രൂപ
backup
December 14 2017 | 20:12 PM
ലഖ്നൗ: വാഹനാപകടത്തില്‍ കാല് നഷ്ടപ്പെട്ട 20കാരന് 44 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്. ഡല്‍ഹിയിലെ മോട്ടോര്‍ ക്ലെയിം ട്രൈബ്യൂണലാണ് ചോളമണ്ഡലം എം.എസ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്. ധര്‍മേന്ദ്ര സിങ് എന്ന യുവാവിനാണ് അപകടത്തില്‍ കാല് നഷ്ടമായത്. ബൈക്കില്‍ സഞ്ചരിക്കവെ തെറ്റായ ദിശയിലുടെ വന്ന ലോറിയിടിച്ചാണ് ഇയാള്‍ക്ക് കാല് നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."