പൊതു തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് ശിവസേന
മുംബൈ: 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ തനിച്ച് മത്സരിക്കുമെന്ന് ശിവസേന. ഒരു വര്‍ഷത്തിനകം ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് ഭീഷണിയും പാര്‍ട്ടി നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ട്. നിരവധി തവണ ബി.ജെ.പിയെ രഹസ്യമായും പരസ്യമായും ശിവസേന വെല്ലുവിളിച്ചിട്ടുണ്ട്.
അഹമ്മദ് നഗര്‍ ജില്ലയില്‍ ശിവസേനയുടെ യുവജന വിഭാഗമായ യുവ സേന സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുമ്പോഴാണ് സംഘടനയുടെ അധ്യക്ഷന്‍ ആദിത്യ താക്കറെ ഇക്കാര്യം അറിയിച്ചത്. മുന്നണി ബന്ധം ഉപേക്ഷിക്കുകയും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്താനും ശിവസേനക്ക് കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
പാര്‍ട്ടി ഏത് സമയത്ത് ബി.ജെ.പി ബന്ധം ഉപേക്ഷിക്കണമെന്നത് സേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കുമെന്നും ആദിത്യ അറിയിച്ചു.
പൊതു തെരഞ്ഞെടുപ്പിനോടൊപ്പമാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. ബി.ജെ.പിയുമായി സഖ്യം ഉപേക്ഷിക്കുന്നതോടെ സംഘടിത ശക്തിയിലൂടെ അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."